Connect with us

kerala

സി.പി.എമ്മിന്റെ ബോംബ് രാഷ്ട്രീയം കേരളത്തിന് അപമാനം: പി.കെ കുഞ്ഞാലിക്കുട്ടി

കുറ്റക്കാര്‍ക്കതിരെ ഉടന്‍ നടപടി വേണം

Published

on

സി.പി.എമ്മിന്റെ ബോംബ് രാഷ്ട്രീയം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. നിരപരാധികളാണ് കൊല്ലപ്പെടുന്നത്. പറമ്പിലിറങ്ങി നടക്കാനോ വീട്ടില്‍ കിടന്നുറങ്ങാനോ ആളുകള്‍ക്ക് പേടിയാണ്. ബോംബുണ്ടാക്കുന്നവരെ പാര്‍ട്ടി സഹായിക്കുന്നു.

ഇതിനെതിരെ നിയമപരമായും പൊളിറ്റിക്കലായും ഇച്ഛാശക്തിയോടെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അത് ചെയ്യാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ബോംബുണ്ടാക്കുന്നവനെയും ബോംബുണ്ടാക്കുന്നതിനിടെ പൊട്ടി മരിക്കുന്നവനെയും സി.പി.എം നേതാക്കള്‍ ആദരിക്കുകയാണ്. പിന്നെങ്ങനെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും? കേരളത്തിന് അപമാനമാണ് ഇത്തരം സംഭവങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

കനത്ത മഴയും കാറ്റും മൂലം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് അവധി പ്രഖ്യാപിച്ചത്.അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

Trending