Connect with us

kerala

ലീഗിനെയും കോണ്‍ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് ബൂമറാങായി: വിഡി സതീശന്‍

കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്.

Published

on

ലീഗിനെയും കോണ്‍ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് തിരിച്ചടിയായി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. അവാസനം അത് സി.പി.എമ്മിന് തന്നെ ബൂമറാങായി. ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തേണ്ട അവസ്ഥയിലാണ് സി.പി.എം

സര്‍ക്കാരിന് ഇഷ്ടമുള്ളവരെ ചാന്‍സലറാക്കുമ്പോള്‍ സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റുവത്ക്കരണം നടക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് യു.ഡി.എഫ് ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിയമസര്‍വകലാശാല ഒഴിച്ചുള്ള മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും ഓരോ ചാന്‍സലറെ നിയമിക്കുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടാണ് 14 സര്‍വകലാശലകള്‍ക്കും ഒരു ചാന്‍സലര്‍ മതിയെന്ന് പ്രതിപക്ഷം നിര്‍ദ്ദേശിച്ചത്. ഇഷ്ടക്കാരെ നിയമിച്ച് സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

യു.ഡി.എഫിലെ എല്ലാ കക്ഷികളും ചേര്‍ന്ന് കൂടിയാലോചന നടത്തിയാണ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച ബദല്‍ നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമതിയിലുണ്ടായ നിര്‍ദ്ദേശം യു.ഡി.എഫ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഘടകകക്ഷികളുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. യു.ഡി.എഫ് നിയമസഭയില്‍ ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെയല്ല, അതിന് പകരമായി സര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്. സംഘിവത്ക്കരണം പോലെ മാര്‍ക്‌സിസ്റ്റുവത്ക്കണം കേരളത്തില്‍ അനുവദിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം

ഡല്‍ഹിയില്‍ എംഎസ്എഫ് പ്രതിഷേധം

Published

on

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് എം.എസ്.എഫ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ക്യാന്‍ഡ്ല്‍ ലൈറ്റ് വിജില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീര്‍ച്ചയാണ്.

 

പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തില്‍ പങ്കുചേരുന്നു. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്‌സല്‍ യൂസുഫ്, അബ്ദുല്‍ ഹാദി, രാജിയ അഷ്റഫ്,സാഹില്‍, ഷാജഹാന്‍, റസിന്‍, നജ നഹ്‌മ എന്നിവര്‍ നേതൃത്വം നല്‍കി.

 

Continue Reading

kerala

വിമാനം ലഭിച്ചില്ല; നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍; ടി.സിദ്ദിഖ് എം.എല്‍.എ

നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു

Published

on

ശ്രീനഗറില്‍ നിന്ന് ഇതുവരെ വിമാനം ലഭിച്ചിക്കാത്തതിനാല്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാണെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എം.എല്‍.എ. നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ക്ക് കാര്യമായ ആശങ്കയില്ല. മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചര്‍ച്ചകള്‍ നടത്തി. നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെയുള്ള വിമാനത്തില്‍ സീറ്റ് ലഭിച്ചിട്ടില്ല. വിമാന സര്‍വീസ് കുറവാണ് എന്നതാണ് പ്രശ്‌നം. അടുത്ത ദിവസം തന്നെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. നിയമസഭ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്, തിരൂരങ്ങാട് എം.എല്‍.എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍, കൊല്ലം എം.എല്‍.എ മുകേഷ് എന്നിവര്‍ കശ്മീരിലെത്തിയത്.

Continue Reading

kerala

പഹല്‍ഗാമിലുണ്ടായത് രാജ്യത്തിനെതിരായ കടന്നാക്രമണം; അത് മതപരമാക്കാന്‍ ശ്രമിക്കരുത്; വി.ഡി. സതീശന്‍

ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല.

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തിനെതിരായ കടന്നാക്രമണമാണെന്നും മതപരമാക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോയെന്ന് ഇന്ത്യയിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുമ്പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്” – വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Trending