Connect with us

kerala

സിപിഎമ്മിന്റെ വാദം പൊളിയുന്നു; യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി.

Published

on

കാപ്പ കേസ് പ്രതിക്കൊപ്പം ബിജെപിയില്‍ നിന്ന് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യദുവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് എക്സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് യദുകൃഷ്ണന്റെ പരാതിപ്പെട്ടു. തന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും യദുകൃഷ്ണന്‍ പറഞ്ഞു. സി.പി.എമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തും എന്നായിരുന്നു മുന്നറിയിപ്പെന്നാണ് സിപിഎമ്മിന്റെ ആരോപണം. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മൂന്നു പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്.

യദുകൃഷ്ണനെ മാത്രം എക്‌സൈസ് ഓഫീസില്‍ നിര്‍ത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ഈ വാദം തള്ളുന്ന രീതിയിലാണ് ഇപ്പോള്‍ എക്സൈസ് വിഭാഗത്തിന്റെ പ്രതികരണം.

kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്‌

സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല

Published

on

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്‌. ഇന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ഡിഡിഇ മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ടെന്നും യുട്യൂബ് ചാനലുകളാണു പിന്നിലെന്നും ഡിഡിഇ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ച അധ്യാപകരുടെയും മൊഴിയെടുത്തു. മുന്‍പരീക്ഷകളിലും ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അധ്യാപകര്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയമായ എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തില്ല.

Continue Reading

kerala

പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ കുറ്റവാളി പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോ ജോര്‍ജിനെ (37) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ജിജോയെ നാടുകടത്തിത്. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ ഈസ്റ്റ് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Continue Reading

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി

പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്

Published

on

കോഴിക്കോട്: ആദിവാസി യുവാവിനെ കാറില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരവും വധശ്രമത്തിനും കേസ് എടുക്കും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കമ്പളക്കാട് സ്വദേശികളായ ഹര്‍ഷിദും 3 സുഹൃത്തുക്കളുമാണ് ആദിവാസി യുവാവിനെ അക്രമിച്ചത്. ചെക്ക് ഡാം കാണാന്‍ എത്തിയ ഇവര്‍ കൂടല്‍ കടവില്‍ വച്ച് മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. പിന്നീട് കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.

Continue Reading

Trending