Connect with us

kerala

ഗതാഗതം തടസ്സപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനം: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കാല്‍നടക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതില്‍ കോടതിയലക്ഷ്യ കേസെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി. ആരെല്ലാമാണ് പ്രതികള്‍ എന്ന് നാളെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. റോഡ് കെട്ടിയടക്കാന്‍ എവിടെ നിന്നാണ് ഇവര്‍ക്ക് അധികാരം കിട്ടിയതെന്നും കോടതി ചോദിച്ചു. കാല്‍നടക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരെ എതിര്‍കക്ഷി ആക്കിയാണ് ഹര്‍ജി.

വഞ്ചിയൂരില്‍ കോടതിക്ക് സമീപമാണ് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി സമ്മേളനത്തിന് വേണ്ടി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് നിര്‍മിച്ചത്. വാഹനങ്ങളെല്ലാം ഒരു വശത്തുകൂടി കടത്തിവിട്ടതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞിരുന്നു. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന് സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് കെട്ടിയടച്ച് വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളും ഇതിനു സമീപത്തായുണ്ട്.

പൊതുഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി പരിപാടികള്‍ നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേ ജില്ലാ കോടതിയുടെയും, വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെയും മുന്നിലാണ് ഈ നടപടിയെന്ന് അഭിഭാഷകര്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ കാട്ടാന ചെരിഞ്ഞ സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

Published

on

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്.

സൗരോര്‍ജ്ജ വേലിയില്‍ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

അതേസമയം സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടതായി ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും വിജലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

തൃശൂര്‍ പൂരം; ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം

Published

on

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണമെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങില്‍ ഉണ്ടെന്നും ഇത്തരം റീലുകള്‍ സഹിതം പൊലീസിന് പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇത്തരം റീലുകള്‍ സഹിതം പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു.

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും: മന്ത്രി ശിവന്‍കുട്ടി

‘ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല’

Published

on

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചെന്നും ചര്‍ച്ച നടക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണമെന്നും മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നം മന്ത്രി അറിയിച്ചു. ക്ലാസുകളും പരിസരവും വൃത്തിയാക്കണമെന്നും പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്നസ് ഉറപ്പാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല.

സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

Trending