Connect with us

kerala

പാലക്കാട് ജില്ലയിലെ സി.പി.എം വിഭാഗീയത ; പി.കെ. ശശിയടക്കം 3 നേതാക്കളെ തരംതാഴ്ത്തി

ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിൻ്റെ പീഡന പരാതിയിൽ നേരത്തെ പി.കെ. ശശിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല.

Published

on

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് തീരുമാനം.ജില്ലയിലെ വിഭാഗീയതയില്‍ അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന് നിർദേശം നൽകിയിരുന്നു.

ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിൻ്റെ പീഡന പരാതിയിൽ നേരത്തെ പി.കെ. ശശിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. രണ്ടാം തവണ എം.എൽ .എ സീറ്റ് നിഷേധിച്ചു. മന്ത്രി എം.ബി. രാജേഷാണ് ജില്ലയിൽ ശശിയുടെ മറുപക്ഷത്ത്. കെ.ടി.ഡി.സി ചെയർമാനാണിപ്പോൾ പി.കെ. ശശി.

kerala

സംസ്ഥാനത്ത് ഒരാഴച ദുഃഖാചരണം: ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

Published

on

ഡോ മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തും ഒരാഴ്ചത്തേക്ക് ഔദ്യോഗിക ദുഖാചരണം നടത്തും. ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയെന്ന് പെതുഭരണ വകുപ്പ് അറിയിച്ചു. രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Continue Reading

kerala

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനം; ബിരുദധാരികള്‍ക്കും അപേക്ഷിക്കാം; സര്‍ക്കാര്‍ ഉത്തരവ് തള്ളി

സര്‍ക്കാര്‍ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്‍വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് നരേന്ദ്രന്‍, ജസ്റ്റിസ് പിജിഅജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

സര്‍ക്കാര്‍ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്‍വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പരീക്ഷ നടത്തണം. എല്ലാ സര്‍വകലാശാലകളിലേക്കും ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ഒരുമിച്ച് നിയമനം നടത്താന്‍ യോഗ്യത ഏകീകരിച്ചതില്‍ അപാകമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

സര്‍വകലാശാലകളുടെ നിയമത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികള്‍ അപേക്ഷിക്കുന്നത് വിലക്കിയിട്ടില്ല.

Continue Reading

crime

ചേര്‍ത്തലയില്‍ ക്ഷേത്ര ഭാരവാഹികളെ മര്‍ദിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍; ഇരുമ്പ് വടി കൊണ്ട് തലയടിച്ച് പൊട്ടിച്ചു

ചേര്‍ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്.

Published

on

ചേര്‍ത്തലയില്‍ ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് ആര്‍.എസ്.എസുകാര്‍. ക്ഷേത്രമതില്‍ നിര്‍മാണത്തിനിടെ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്ത 3 ഭാരവാഹികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ചേര്‍ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലത്തിന് മുന്നില്‍ മതില്‍ കെട്ടുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് വാരം എടുക്കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇത് ചോദ്യം ചെയ്തവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്ഷേത്രം വൈസ് പ്രസിഡന്റ് മുട്ടത്തിപ്പറമ്പില്‍ എം. പ്രമോദ്, കമ്മിറ്റി അംഗം നടുവില്‍ ചിറയില്‍ എം. മനോജ്, സുഹൃത്ത് സെന്തില്‍ എന്നിവരെ ഇരുമ്പ് പൈപ്പും കരിങ്കല്ലും കൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

തലക്ക് പരിക്കേറ്റ മനോജ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ തുന്നലുണ്ട്. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ കിഴക്കേ കാക്കനാട് വീട്ടില്‍ റജിമോന്‍, ചിറക്കല്‍ അനീഷ് (പീറ്റര്‍), ചിറക്കല്‍ ബിനു, മാടത്തുംചിറയില്‍ മനോജ് എന്നിവര്‍ ഒളിവിലാണ്.

Continue Reading

Trending