Connect with us

kerala

വ്യാജപ്രചാരണവുമായി സി.പി.എം; കശക്കിയെറിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍

വ്യാജപ്രചാരണവുമായി എത്തിയ സിപിഎം സൈബര്‍ അണികളെ കശക്കിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

Published

on

വ്യാജപ്രചാരണവുമായി എത്തിയ സിപിഎം സൈബര്‍ അണികളെ കശക്കിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വ്യാജ ചിത്രം വെച്ച് തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് എതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്.

അദ്ദേഹം ഫെയ്‌സ്ബക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ചാണ്ടി ഉമ്മനുമൊത്ത് ദര്‍ശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങള്‍ക്ക് അറിയില്ലെ,തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേതാവ് ആശാനാഥാണ്.’

എന്ന CPMകാരുടെ പ്രചാരണം കണ്ടു.

‘BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ’ എന്നതാണ് ചോദ്യം ….

ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവര്‍ മുഴുവന്‍ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോള്‍ അത് അപ്പോള്‍ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ….

വീണ്ടും പറയുന്നു നിങ്ങള്‍ക്കിത്ര സങ്കടമാരുന്നേല്‍ പുതുപ്പള്ളി ജയിക്കണ്ടാരുന്നു …

Nb: ചാണ്ടിക്ക് കൈ കൊടുത്ത് വോട്ട് കച്ചവടമാക്കുന്നത് CPM ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്‍

kerala

പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

ശിക്ഷാവിധി ഉച്ചയ്ക്ക് പറയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് പറയും. കാട്ടാക്കട പൂവച്ചല്‍ സ്വദേശിയായ അരുണ്‍ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.

ആദ്യം വാഹനാപകടമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് മനപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുന്‍പ് പ്രിയരഞ്ജന് തര്‍ക്കമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രതി പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

നന്തന്‍കോട് കൂട്ടക്കൊല; തൊഴുകൈകളോടെ പ്രതി കോടതിയില്‍; വിധി പറയുന്നത് മാറ്റി

മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെന്‍സന്‍ രാജയാണ് ഏകപ്രതി

Published

on

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. കോടതിയില്‍ തൊഴുകൈകളോടെയാണ് പ്രതിയായ കേഡല്‍ ജെന്‍സന്‍ രാജ നിന്നത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെന്‍സന്‍ രാജയാണ് ഏകപ്രതി.

2017 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു.

Published

on

കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 9025 രൂപയായി. പവന് 2000 രൂപ ഉയര്‍ന്നു. 72,200 രൂപയായാണ് പവന്റെ വില കൂടിയത്.

ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ദുര്‍ബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വര്‍ണത്തിന് ഗുണകരമായത്. സ?പോട്ട് ഗോള്‍ഡിന്റെ വില 2.3 ശതമാനം ഉയര്‍ന്ന് 3,315.09 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 2.4 ശതമാനം ഉയര്‍ന്ന് 3,322.3 ഡോളറായി.

Continue Reading

Trending