വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: നാലിടങ്ങളിലൊഴികെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തില്‍. ശബരിമല മുതല്‍ പെരിയ കൊലപാതകം വരെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും വിയര്‍ക്കുമെന്ന് ഉറപ്പായി. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ പെരിയ സംഭവം കത്തുമെന്ന് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഹീനമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമാണെന്ന് ജനം തിരിച്ചറിയുന്നു. രാഹുല്‍ഗാന്ധി പെരിയയില്‍ എത്തിയതും മരിച്ച യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും അടുത്തിടെയാണ്. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം കാസര്‍കോടിന് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെരിയ സംഭവം ലൈവായി നിലനിര്‍ത്താന്‍ ഉണ്ണിത്താന് സാധിക്കുമെന്ന കാര്യത്തിലും സംശയമില്ല.
പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ഇത്തവണ പിടിച്ചുവാങ്ങാന്‍ തന്നെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോടാകട്ടെ എം.കെ രാഘവന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം മാത്രമെ നടത്തേണ്ടതുള്ളു. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് ആദിവാസി, ദളിത് സമരങ്ങളില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമാണ്. ടി.എന്‍ പ്രതാപന്‍ എത്തിയതോടെ തൃശൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നിബെഹനാന്‍ ചാലക്കുടിയില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയാണ്. എറണാകുളത്ത് യുവാക്കളുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ ജനവിധി തേടുമ്പോള്‍ കെ.വി തോമസിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും കോട്ടയത്ത് തോമസ് ചാഴിക്കാടനും തിരുവനന്തപുരത്ത് ശശി തരൂരും ജനവിധി തേടുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയാണുള്ളത്.
യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതിയവരെല്ലാം നിരാശയിലാണ്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നതോടെ പ്രചാരണം ശക്തമാകും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിപട്ടിക നേരത്തെ തയാറാക്കിയെങ്കിലും ജനങ്ങളെ നേരിടാന്‍ പ്രയാസപ്പെടുകയാണ്്. പ്രളയം നേരിട്ട നാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മധ്യകേരളത്തില്‍ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം ഇതായിരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സംസ്ഥാനത്തുടനീളം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീംകോടതിവിധി നടപ്പാക്കുന്നുവെന്ന പേരില്‍ വനിതാ ആക്ടിവിസ്റ്റുകളെയും മറ്റും ശബരിമലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.
വടകരയില്‍ പി. ജയരാജനെ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിന് അംഗീകാരം നല്‍കുന്ന രീതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രചാരണം ശക്തമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണിയില്‍ അടുത്തകാലത്ത് ഇടം നേടിയ ലോക്് താന്ത്രിക് ജനതാദള്‍, നേരത്തെയുള്ള എസ്.ജെ.ഡി എന്നീ കക്ഷികള്‍ അതൃപ്തരാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നണിയെ സഹായിക്കുമോ എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.