Connect with us

kerala

വിവാദങ്ങള്‍ ഒഴിവാക്കണം; മാധ്യമങ്ങളുമായി ചർച്ചയ്ക്ക് തയാറെന്ന് കോടിയേരി

മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ചര്‍ച്ചകള്‍ പോലും ഇടത്പക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും നല്ലതല്ല. മാധ്യമങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണ്, കോടിയേരി പറഞ്ഞു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യം മാത്രമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണെന്നും സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ നിരന്തരം വിവാദങ്ങളുണ്ടാക്കുകയാണെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ചര്‍ച്ചകള്‍ പോലും ഇടത്പക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും നല്ലതല്ല. മാധ്യമങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണ്, കോടിയേരി പറഞ്ഞു.

ആര്‍എസ്എസ്-ബിജെപി സംഘം കേരളത്തെ കൊലക്കളമാക്കുന്നതായും കൊടിയേരി ആരോപിച്ചു. തൃശൂര്‍ സനൂപ് കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നും കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എങ്ങോട്ടാണ് കേരളം പോകുന്നത് എന്നാണ് ചിന്തിക്കേണ്ടത്. കേരളം കൊലക്കളമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്, തൃശൂരിലെ സനൂപ് അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടും. അങ്ങേയറ്റം സംയമനത്തോടെയാണ് സിപിഎം പ്രതികരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടിഘടകങ്ങള്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വതന്ത്ര കര്‍ഷക സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ളയെയും തെരഞ്ഞെടുത്തു

Published

on

രണ്ടു ദിവസമായി കോഴിക്കോട് നടന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനത്തിന് സമാപനം. സമാപനം കുറിച്ചുകൊണ്ട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കൗൺസിലിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ബാഫഖി കർഷക ഭവനിൽ ചേർന്ന സംസ്ഥാന കൗൺസിലിലാണ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കുറുക്കോളി മൊയ്തീൻ എം.എൽ.എയെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള (പാലക്കാട്)യെയും ഓർഗനൈസിങ് സെക്രട്ടറിയായി സി. മുഹമ്മദ് കുഞ്ഞി കാസർകോഡിനെയും ട്രഷററായി കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ (കോഴിക്കോട്) നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മൺവിള സൈനുദ്ദീൻ (തിരുവനന്തപുരം),പി.പി മുഹമ്മദ് കുട്ടി (കോട്ടയം), കെ.ഇ അബ്ദുറഹിമാൻ ( പത്തനംതിട്ട), സി.എ അബ്ദുള്ള കുഞ്ഞി (കാസർകോസ്), അഹമ്മദ് പുന്നക്കൽ (കോഴിക്കോട്), എം.എം അലിയാർ മാസ്റ്റർ (എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി പി.കെ അബ്ദുൽ അസീസ് (വയനാട്), എം.പി.എ റഹീം (കണ്ണൂർ), ടി.എം മുഹമ്മദ് ഇരുമ്പ് പാലം (ഇടുക്കി), പി.കെ അബ്ദു റഹിമാൻ (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.

കൗൺസിലിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്‌മത്തുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ കെ അബ്ദുറഹ്‌മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Published

on

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകി.

Continue Reading

kerala

കൊടകര കുഴൽപ്പണക്കേസ്: പുനരന്വേഷണം തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Published

on

കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടു. ആദ്യ അന്വേഷണത്തിൽ എന്ത് ഇടപെടലാണ് ഉണ്ടായത്.

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നു.
വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷണം. പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് വെച്ചത് താനാണോ എന്നും രാഹുൽ ചോദിച്ചു

Continue Reading

Trending