Connect with us

kerala

മേയര്‍ വിഷയത്തില്‍ സിപിഐയെ തള്ളി സിപിഎം

മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി

Published

on

തൃശൂര്‍: സിപിഐ നേതാവ് വി.എസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മേയര്‍ എം.കെ വര്‍ഗീസ്. ക്രിസ്തുമസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വസതിയിലെത്തി കേക്ക് നല്‍കിയതില്‍ വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. മേയര്‍ക്ക് ചോറിവിടെയും കൂറവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

‘ക്രിസ്മസ് ദിവസം സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി വന്നാല്‍ വീട്ടിനകത്തേക്ക് കയറരുതെന്ന് പറയുന്ന ഒരാളല്ല താന്‍. എല്ലാവര്‍ക്കും കേക്ക് രാഷ്ട്രീയ മത ഭേദമന്യെ കൊടുക്കുന്നയാളാണ് താന്‍. സുനില്‍ കുമാര്‍ എംപി ആയിരുന്നെങ്കില്‍ ബിജെപി കേക്ക് കൊടുത്താല്‍ അത് വാങ്ങിക്കുമായിരുന്നില്ലെ.ഒരു കേക്ക് തന്നാല്‍ താന്‍ ആ പാര്‍ട്ടിക്കൊപ്പം പോയെന്ന് കരുതുന്നത് എന്തിനാണ്. താന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ആളാണ്. സുനില്‍ കുമാറിന് ചുമതലകളില്ല എന്തും പറയാം, പക്ഷെ താന്‍ ഒറു ചട്ടക്കൂടിനകത്തുള്ള ആളാണ്.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ ഒരു ചായ കൊടുത്തത് തെറ്റാണോ. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുനില്‍ കുമാര്‍ തന്റെയടുത്തേക്ക് വന്നില്ല, ആകെ വന്നത് സുരേഷ് ഗോപി ആണ്. ഇത് ഒരു തെറ്റായി തനിക്ക് തോന്നിയിട്ടില്ല.താന്‍ ബിജെപിയുടെ കൂടെ പ്രചാരണത്തിന് പോയിട്ടുണ്ടെങ്കില്‍ തെളിയിക്കണം. താന്‍ ഇടതുപക്ഷത്തിന്റെ കൂടെയാണ് അങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും’ മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു.

ഇതിനിടെ സിപിഐയുടെ വാദം തള്ളി സിപിഎമ്മും രംഗത്തെത്തി. മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ് സിപിഐയെ
തള്ളി സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞത്. ബിജെപിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമാണ്. അത് കേരളത്തിനകത്ത് വിലപ്പോയിട്ടില്ല. അതിനുള്ള തന്ത്രം അവര്‍ പയറ്റുമെന്നും വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കേക്ക് കൊണ്ടുപോവും അത് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മേയറെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ല. എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 

kerala

കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം

ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു

Published

on

കൊല്ലം കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്.

വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് ഗായകന്‍ അലോഷി അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയില്‍ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.

Continue Reading

kerala

ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്

Published

on

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെ ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് എം പിക്കെതിരെ വധഭീഷണി എത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ‘എബിസിഡി’ അറിയില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരില്‍ ബിജെപി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Continue Reading

kerala

വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാര സമരം; രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നാല് ദിവസമായി നിരാഹാര സമരം ചെയ്യുന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളില്‍ രണ്ട് പേരെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ പേരെ നിയമിക്കണമെന്ന് ആവശ്യപെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഏപ്രില്‍ പത്തൊന്‍പതാം തീയതിയാണ് റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കുക.

Continue Reading

Trending