kerala
വിവാദങ്ങള്‍ കത്തിനില്ക്കുമ്പോള് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറുന്നു
വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.

വിവാദ ചുഴികളിലും ആരോപണ ശരങ്ങളിലും ആടി ഉലയുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയരുന്നത്. വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്‍ കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.
പാര്‍ട്ടിയേയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്ന ഒടുങ്ങാത്ത വിവാദ പെരുമഴകള്‍ക്കിടയിലാണ് 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിക്കുന്നത്. വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്‍ കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളിയിലും പാലക്കാട്ടും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രദേശിക സമ്മേളനകാലത്ത് വീശിയടിച്ച വിഭാഗീയതയും ചേരിതിരിവും പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച കരുനാഗപ്പള്ളിയില്‍ ഏരിയസമ്മേളനം നടത്താതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടും ഈ മേഖലയില്‍ നിന്ന് പ്രതിനിധികളെ ഒഴിവാക്കിയിരുന്നു കൊല്ലം ജില്ലാ സമ്മേളനം നടത്തിയത്.
വിഭാഗീയതയ്ക്കും ചേരിതിരിവിനും ചുക്കാന്‍ പിടിച്ച ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ആര് വസന്തന് ഉള്‍പ്പെടെ നാലുപേരെ പുതിയ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ചില അച്ചടക്ക നടപടികളും പാര്‍ട്ടി കൈക്കൊണ്ടിരുന്നു. എന്നാല്‍ വിഭാഗീയതയ്ക്ക് മറുചേരിയില്‍ ചുക്കാന്‍ പിടിച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംസ്ഥാന സമ്മേളനം എന്ത് നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
അച്ചടക്കത്തിന്റെ വാളോങ്ങി തടുത്തുനിറുതിയിരിക്കുന്ന വിഭാഗീയത ഇതോടെ ആളിക്കത്തു മെന്ന് ഉറപ്പാണ്.അടിക്കടി ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും നിര്‍ത്തിപ്പൊരിച്ചാണ് സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചത്.ആഭ്യന്തരവകുപ്പിന്റെ കടുത്ത പരാജയവും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ മാസപ്പടി വിവാദവും
ഇ പി ജയരാജന് വിവാദങ്ങളും സമ്മേളനങ്ങളിലെ വലിയ ചര്‍ച്ചകള്‍ ആയിരുന്നു.അതിന്റെ അലയടികള്‍ സംസ്ഥാന സമ്മേളനത്തിലും ഉയരുമെന്ന് ഉറപ്പാണ്. വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില് നിന്ന് വഴിമാറി തുടങ്ങിയ സിപിഎം സ്വകാര്യ മൂലധന നിക്ഷേപം, സ്വകാര്യ സര്‍വകലാശാല എന്നീ നയമാറ്റങ്ങള്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
അതൊക്കെ പ്രാവര്‍ത്തികമാക്കുന്ന തിരക്കിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്ന വേളയില്‍ എത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒരു പടി കൂടി കടന്നുള്ള നയമാറ്റങ്ങളുടെ ഒട്ടേറെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഇടതുമുന്നണിയിലെ വലിയ എതിര്‍പ്പിനെ അവഗണിച്ച് ബ്രൂവറി മദ്യശാല അനുമതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി തന്നെ നയം മാറ്റങ്ങളുടെ പുതിയ രേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്