Connect with us

crime

‘കൈ മാത്രമല്ല കാലും വെട്ടും’ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സൺ സാജൻ ജോസഫ് പറഞ്ഞു.

Published

on

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സൺ സാജൻ ജോസഫ് പറഞ്ഞു.

വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പ്രകോപന പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും തങ്ങൾക്ക് അറിയാമെന്ന് ജെയ്സൺ ഭീഷണി മുഴക്കി.

മുമ്പ് കെഎസ്‌യുക്കാരിയായ ദലിത് നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്നയാളാണ് ജെയ്സൺ. അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി ഇടപെടലിലാണ് അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാക്കൾ നിരന്തരമായി നടത്തുന്ന ആക്രമണത്തിലും ഭീഷണിയേയും തുടർന്ന് അടവി ഇക്കോ ടൂറിസം അടച്ചിടുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സിപിഎമ്മിന് നാണക്കേടാകുമെന്ന് കണ്ട് ഉന്നത ഉദ്യോഗസ്ഥ ഇടപെടലിലാണ് ഉപേക്ഷിച്ചത്.

പ്രശ്നം പരിഹരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുമെന്നും അറിയിച്ചെങ്കിലും പ്രാദേശിക സിപിഎം നേതാക്കൾ കൈയ്യും കാലും വെട്ടൽ ഭീഷണി തുടരുകയാണ്. സിപിഎം ജില്ലാ നേതാക്കൾ ഇതിന് എല്ലാ പ്രോത്സാഹനവും നൽകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം

Published

on

കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

 

Continue Reading

crime

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Published

on

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.

Continue Reading

crime

എം.ഡി.എം.എയുമായി യുവതിയും രണ്ട് യുവാക്കളും പൊലീസ് പിടിയില്‍

Published

on

പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

Continue Reading

Trending