Connect with us

kerala

തട്ടം അഴിപ്പിക്കല്‍: സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.എന്‍.എം നേതാവ് ഡോ.ഹുസൈന്‍ മടവൂര്‍

തട്ടം അഴിപ്പിക്കലില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.എന്‍.എം നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍.

Published

on

തട്ടം അഴിപ്പിക്കലില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.എന്‍.എം നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍.
മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തട്ടം ഉപേക്ഷിക്കാന്‍ സഹായകമായത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മൂലമാണെന്ന സി.പി.എം നേതാവ് അഡ്വ. അനില്‍കുമാറിന്റെ പ്രസംഗം തികഞ്ഞ മുസ്ലിം വിരുദ്ധത പരാമര്‍ശമാണ്. അനില്‍കുമാര്‍ നാസ്തികനാണെങ്കില്‍ അദ്ദേഹത്തിന്ന് അത് പറയാം. എന്നാല്‍ മുസ്ലിംകളില്‍ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാര്‍ട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമായ കാര്യമാണ് അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധിയും മദര്‍ തേരസെയും വിവിധ മതങ്ങളിലെ നിരവധി സ്ത്രീകളും തലമറച്ചതിന്റെ പേരില്‍ സ്വതന്ത്ര ചിന്തയും പുരോഗമനവുമില്ലാത്തവരാണെന്ന് പറയാന്‍ പറ്റുമോ. മനുഷ്യന്റെ വസ്ത്രമഴിപ്പിക്കലല്ല, മറിച്ച് മനുഷ്യരെ മാന്യമായ വസ്ത്രം ധരിപ്പിക്കലാണ് ധാര്‍മ്മികതയും പുരോഗമനവും.

സിഖ് മതചിഹ്നങ്ങളായ തലപ്പാവും താടിയുമുള്ള ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പതിമൂന്ന് വര്‍ഷക്കാലം സി.പി.എം സെക്രട്ടരിയായിരുന്നുവെന്നത് മറക്കരുത്. സ്വതന്ത്ര ചിന്തയുടെ പേരില്‍ എന്തുമാവാമെന്ന നിലപാടിലേക്ക് നമ്മുടെ യുവതയെ നയിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം മനസ്സിലാക്കണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ മറവില്‍ നടപ്പിലാക്കാന്‍ പോവുന്ന അഭാസങ്ങളും അശ്ലീലതയും എത്രമാത്രം വൃത്തികെട്ടതാണെന്നും ശ്രദ്ധിക്കണം. ഒട്ടേറെ ഒച്ചപ്പാടുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ വിദ്യാഭ്യാസ പരിഷ്‌കരണ ചട്ടക്കൂട് വലിയ മാറ്റമില്ലാതെ വീണ്ടുംപ്രസിദ്ധീകരിച്ചതും വിശ്വാസി സമൂഹത്തോടും ധാര്‍മ്മികതയോടുമുള്ള വെല്ലുവിളി തന്നെയാണ്.അനില്‍ കുമാറും പാര്‍ട്ടിയുംനിലപാട് വ്യക്തമാക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending