Connect with us

india

സിപിഎം ആർക്കൊപ്പമെന്ന് പറയണം, ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് ശ്രമം- ചെന്നിത്തല

സി.പി.എം. – സി.പി.ഐ. നേതാക്കൾ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മർദ്ദ ഫലമായിട്ടാണ്.

Published

on

ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. സിപിഎം ആർക്കൊപ്പമെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സി.പി.എം. – സി.പി.ഐ. നേതാക്കൾ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മർദ്ദ ഫലമായിട്ടാണ്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം. പ്രവർത്തിക്കുന്നു.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കേസുകൾ ഒതുക്കി കൊടുത്താണ് എൽഡിഎഫ് കൺവീനറുടെ ബിജെപി പുകഴ്ത്തൽ. നാല് ബിജെപി സ്ഥാനാർഥികൾ മികച്ചതാണെന്ന ഇ.പിയുടെ വാക്കുകൾ കൃത്യമായ ആസൂത്രണത്തോടെ- ചെന്നിത്തല പറഞ്ഞു.

india

മം​ഗളൂരു ഹിന്ദുത്വ ആൾക്കൂട്ടക്കൊല: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി

Published

on

മം​ഗളൂരുവിൽ മലയാളിയായ അഷ്റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മം​ഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.ഐ ശിവകുമാർ അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ഹിന്ദുത്വ ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോ​ഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.

Continue Reading

india

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു

പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി.

Published

on

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തിരുമാനത്തിലേക്കെത്തിയത്. പാകിസ്താന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഇനി തുറന്നു നല്‍കില്ല.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താന്‍ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്‌ലൈ സോണ്‍ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നോട്ടീസ് നല്‍കി. നിയുക്ത വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനവും പറക്കാന്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്.

Continue Reading

india

ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയം: എം കെ സ്റ്റാലിന്‍

രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍.

Published

on

രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍. സെന്‍സസ് എപ്പോള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ നയത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി സെന്‍സസിനൊപ്പം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വ്വേ കൂടി നടത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജാതി സെന്‍സസ് നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ജാതി സെന്‍സസ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തെലങ്കാനയാണെന്നും ഇന്ത്യ തെലങ്കാനയെ പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്് അറിയിച്ചിരുന്നു.

Continue Reading

Trending