Connect with us

kerala

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.  85ല്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.  85ല്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

തിരുവനന്തപുരം ജില്ല
പാറശാല സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത്
കാട്ടാക്കട ഐ.ബി.സതീഷ്
നേമം വി.ശിവന്‍കുട്ടി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല വി. ജോയ്
വാമനപുരം ഡി.കെ.മുരളി
ആറ്റിങ്ങല്‍ ഒ.എസ്.അംബിക
അരുവിക്കര ജി സ്റ്റീഫന്‍

കൊല്ലം 
കൊല്ലം എം മുകേഷ്
ഇരവിപുരം എം നൗഷാദ്
ചവറ ഡോ.സുജിത്ത് വിജയന്‍ (സ്വ)
കുണ്ടറ ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍.ബാലഗോപാല്‍

പത്തനംതിട്ട
ആറന്മുള വീണാ ജോര്‍ജ്
കോന്നി കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്

ആലപ്പുഴ 
ചെങ്ങന്നൂര്‍ സജി ചെറിയാന്‍
കായംകുളം യു .പ്രതിഭ
അമ്പലപ്പുഴ എച്ച്.സലാം
അരൂര്‍ ദലീമ ജോജോ
മാവേലിക്കര എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ പി.പി .ചിത്തരഞ്ജന്‍

കോട്ടയം
ഏറ്റുമാനൂര്‍ വി.എന്‍ വാസവന്‍
പുതുപ്പള്ളി ജെയ്ക്ക് സി തോമസ്
കോട്ടയം കെ.അനില്‍കുമാര്‍

എറണാകുളം
കൊച്ചി കെ.ജെ. മാക്‌സി
വൈപ്പിന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ എം.സ്വരാജ്
കളമശേരി പി രാജീവ്
കോതമംഗലം ആന്റണി ജോണ്‍
കുന്നത്ത്‌നാട് പി.വി.ശ്രീനിജന്‍
ആലുവ ഷെല്‍ന നിഷാദ് അലി
എറണാകുളം ഷാജി ജോര്‍ജ് (സ്വ)

ഇടുക്കി
ഉടുമ്പന്‍ചോല എം.എം.മണി
ദേവികുളം തീരുമാനമായില്ല

തൃശൂര്‍
ഇരിങ്ങാലക്കുട ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ മുരളി പെരുനെല്ലി
ചേലക്കര കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ അക്ബര്‍
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം എ.സി.മൊയ്തീന്‍

പാലക്കാട് 
തൃത്താല എം ബി രാജെഷ്
തരൂര്‍ പി.പി.സുമോദ്,
കൊങ്ങാട് ശാന്തകുമാരി
ഷൊര്‍ണൂര്‍പി.മമ്മിക്കുട്ടി
ഒറ്റപ്പാലംപ്രേം കുമാര്‍
മലമ്പുഴഎ.പ്രഭാകരന്‍
ആലത്തൂര്‍ കെ. ഡി. പ്രസേനന്‍
നെന്മാറ കെ.ബാബു

വയനാട്
മാനന്തവാടി ഒ.ആര്‍ കേളു
ബത്തേരി എം.എസ്.വിശ്വനാഥന്‍

മലപ്പുറം
തവനൂര്‍ കെ.ടി.ജലീല്‍ (സ്വ)
പൊന്നാനി പി.നന്ദകുമാര്‍
നിലമ്പൂര്‍പി.വി.അന്‍വര്‍ (സ്വ), തിരൂര്‍ ഗഫൂര്‍ പി ലില്ലീസ്,
താനൂര്‍അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടിസുലൈമാന്‍ ഹാജി (സ്വ)
മങ്കട റഷീദലി
വേങ്ങരജിജി
വണ്ടൂര്‍ പി.മിഥുന

കോഴിക്കോട് 
പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി ലിന്റോ ജോസഫ്
കൊടുവള്ളി കാരാട്ട് റസാഖ് (സ്വ)
കുന്ദമംഗലം പിടിഎ റഹീം (സ്വ)
കൊയിലാണ്ടി കാനത്തില്‍ ജമീല

കണ്ണൂര്‍ 
ധര്‍മ്മടം പിണറായി വിജയന്‍
തലശേരി എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ ടി ഐ മധുസൂധനന്‍
കല്യാശേരി എം വിജിന്‍
അഴിക്കോട് കെ വി സുമേഷ്
പേരാവൂര്‍ സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ കെ.കെ.ഷൈലജ
തളിപറമ്പ് എം.വി ഗോവിന്ദന്‍

കാസര്‍കോട്
ഉദുമ സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം കെ. ആര്‍ ജയാനന്ദ (?), അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ എം. രാജഗോപാല്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയതായി ആരോപണം; അധ്യാപകനെതിരെ പൊലീസിലും വിജിലന്‍സിലും പരാതി

എന്നാല്‍ വ്യാജ ഒപ്പില്‍ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പറഞ്ഞു

Published

on

മലപ്പുറം തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ഉച്ചഭക്ഷണ രജിസ്റ്ററില്‍ അധ്യാപകന്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയതായി പരാതി. മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി നല്‍കാതെ വാര്‍ഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെടുത്തു എന്നതാണ് ആരോപണം. 2022 – 2024 കാലയളവില്‍ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് ആക്ഷേപം. തുവ്വൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

മുന്‍ പിടിഎ പ്രസിഡന്റ് അനീര്‍ ഇല്ലിക്കല്‍, പിടിഎ പ്രസിഡന്റ് കെ.കെ.എം ഇഖ്ബാല്‍, വാര്‍ഡ് മെമ്പര്‍ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി. എന്നാല്‍ വ്യാജ ഒപ്പില്‍ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പറഞ്ഞു. ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെയും വ്യാജ ഒപ്പുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും 2023 വരെ താന്‍ സഹായിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആരോപണവിധേയനായ അധ്യാപന്‍ പറയുന്നത്.

അതേസമയം, പൊലീസിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Continue Reading

kerala

തൊടുപുഴയിലെ കൊലപാതകം; നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

Published

on

തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലമും ചേര്‍ന്നാണ് ബിജുവിനെ മര്‍ദിച്ചത്. ഇടുക്കി കലയന്താനിയിലാണ് വാന്‍ ഒളിപ്പിച്ചത്. ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളം വൈപ്പിനിലുമാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിന്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും വേനല്‍ മഴ തുടരുമെന്നും ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending