Connect with us

kerala

സിപിഎം സൈബര്‍ ഗുണ്ടകള്‍ കേരളത്തിന് തന്നെ അപമാനകരം: രമേശ് ചെന്നിത്തല

സിപിഎം ഭരണ പരാജയങ്ങളെ വിമര്‍ശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബര്‍ സഖാക്കളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Published

on

സൈബര്‍ ഇടങ്ങളില്‍ സിപിഎം നടത്തുന്ന ആക്രമണം അതിരു കടന്നിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും അവരുടെ അണികള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ അസഭ്യം വിളമ്പുകയാണ്, സിപിഎം ഭരണ പരാജയങ്ങളെ വിമര്‍ശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബര്‍ സഖാക്കളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതാ നേതാക്കളോട് ഇവര്‍ പ്രതികരിക്കുന്നത് ഒട്ടും നിലവാരമില്ലാത്ത രീതിയില്‍ ആണ്. പ്രതികരണങ്ങള്‍ തികച്ചും സ്ത്രീ വിരുദ്ധതയാണ്. സോണിയാ ഗാന്ധി മുതല്‍ അരിത ബാബു വരെ ഇവരില്‍നിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന അധിക്ഷേപങ്ങള്‍ സിപിഎമ്മിലെ വനിതാ നേതാക്കള്‍ കാണുന്നുണ്ടാവും.ഇക്കാര്യത്തില്‍ സൈബര്‍ സഖാക്കള്‍ മാത്രമല്ല അവര്‍ക്കൊപ്പം അവരുടെ പങ്കാളികളായ സംഘപരിവാര്‍ അക്കൗണ്ടുകളും ഉണ്ട്. ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതിലും സിപിഎം സൈബര്‍ അണികള്‍ക്കൊപ്പം സംഘപരിവാര്‍ സൈബര്‍ അണികളും ഒട്ടും മോശമല്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, ഇവര്‍ രണ്ടു പേരില്‍ നിന്നും ഒരേ പോലെ അക്രമണം നേരിടേണ്ടി വന്ന ഒരു വ്യക്തിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടുവന്നതിന്റെ പേരിലും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിലും അതിരുകടന്ന ആക്രമണങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും രമേശ് വ്യക്തമാക്കി.

എന്നാല്‍ എന്നെ വേദനിപ്പിച്ച മറ്റൊരു സംഭവം റഫീഖ് അഹമ്മദിനെതിരെ സിപിഎം സൈബര്‍ പോരാളികള്‍ അഴിച്ചുവിട്ട ആക്രമണമാണ്. കെ റെയില്‍ പദ്ധതിക്കെതിരെ റഫീഖ് അഹമ്മദ് തന്റെ നിലപാട് അറിയിച്ചതാണ് ഇതിന് കാരണം.
വളരെ സംഘടിതമായും യാന്ത്രികമായും ഇവര്‍ നടത്തുന്ന ഈ സൈബര്‍ ആക്രമണങ്ങള്‍ യാദൃശ്ചികമല്ല. എകെജി സെന്ററില്‍ നിന്നും വരുന്ന നിര്‍ദ്ദേശമനുസരിച്ച് വളരെ ആസൂത്രണമായി നടക്കുന്ന ഒരു അക്രമമാണിത്, ഈ ഒളിപ്പോര് നടത്തുന്ന മുഖവും അന്തസ്സും ഇല്ലാത്ത ഈ അണികളെ നേരിട്ട് തിരിച്ചറിയുവാന്‍ കഴിയില്ലെങ്കിലും ഇവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖച്ഛായ ജനം ഇതുവഴി തിരിച്ചറിയുകയാണെന്ന് രമേശ് കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്

Published

on

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

kerala

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി

Published

on

തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ക്രമേണയുള്ള വില വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയായി.

Continue Reading

Trending