Connect with us

kerala

തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ മാറ്റാനൊരുങ്ങി സിപിഎം കേന്ദ്ര നേതൃത്വം; തോമസ് ഐസക് മുഖ്യമന്ത്രിയാവാന്‍ സാധ്യത-കെഎസ്എഫ്ഇ റെയ്ഡിന് പിന്നില്‍ പിണറായിയുടെ നിര്‍ണായക നീക്കം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫീസിലും ആഭ്യന്തരവകുപ്പിലും പിണറായി വിജയനെക്കാള്‍ ഉദ്യോഗസ്ഥര്‍ക്കാണ് സ്വാധീനമെന്ന് തെളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ പുതിയ നീക്കവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന്‍ പിണറായി വിജയന് കേന്ദ്ര നേതൃത്വം രഹസ്യനിര്‍ദേശം നല്‍കിയതായാണ് വിവരം.

തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് തെളിഞ്ഞതോടെ പിടിച്ചു നില്‍ക്കാനാവാതെ പിണറായി വിജയനും കുടുങ്ങിയിരിക്കുകയാണ്. താന്‍ മാറുകയാണെങ്കില്‍ തന്റെ വിശ്വസ്തനായ ഇപി ജയരാജനെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശമാണ് പിണറായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ ഈ നീക്കം പുറത്തു വന്നതോടെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ പണി തുടങ്ങി. മഹാരാഷ്ട്രയില്‍ ഇപി ജയരാജന്റെ 200 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാട് പുറത്തുവന്നത് ഇവരിലൂടെയാണ്. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് സിപിഎമ്മിന് അകത്തുള്ളവര്‍ തന്നെയാണ്.

ധനമന്ത്രി തോമസ് ഐസകിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് താല്‍പര്യം. ഇത് മനസിലാക്കിയ പിണറായി ഒരു മുഴം മുമ്പേ എറിഞ്ഞതാണ് കെഎസ്എഫ്ഇ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്. പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വിജിലന്‍സ് തോമസ് ഐസകിന്റെ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ റെയ്ഡ് നടത്തുന്നത് അസാധാരണമെന്ന് മനസിലാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് പിണറായി ചെയ്തത്.

അധികാരമേറ്റത് മുതല്‍ തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയ നേതാക്കളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മന്ത്രിസഭയില്‍ താനല്ലാത്ത ആരും മാധ്യമശ്രദ്ധ നേടരുതെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. ഗീതാ ഗോപിനാഥിനെ ധനകാര്യ ഉപദേഷ്ടാവായി കൊണ്ടുവന്നതും ഐസകിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

പിണറായിയുടെ ഏകാധിപത്യത്തില്‍ നിശബ്ദരായിരുന്ന നേതാക്കളെല്ലാം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുരുക്കിലായതോടെ പിണറായിക്കെതിരെ രംഗത്ത് വരികയായിരുന്നു. എന്നാല്‍ തനിക്കെതിരെ കളിച്ചാല്‍ പണിവരുമെന്ന മുന്നറിയിപ്പാണ് പിണറായി കെഎസ്എഫ്ഇ റെയ്ഡിലൂടെ നല്‍കിയത്. എന്നാല്‍ തലക്ക് സുഖമില്ലാത്തവരാണ് റെയ്ഡിന് പിന്നിലെന്ന് ഐസക് തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്.

എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് തെളിയും. ഇത് സര്‍ക്കാറിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാവും. ഇത്കൂടി മുന്‍കൂട്ടി കണ്ടാണ് പിണറായിയെ മാറ്റാന്‍ സിപിഎം ആലോചിക്കുന്നത്.

kerala

മെയ് 15വരെ 28 വിമാനത്താവളങ്ങള്‍ അടച്ചിടും

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം.

Published

on

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം. ഇക്കാര്യം വിമാനക്കമ്പനികളെയും വിമാനത്താവള അധികൃതരെയും അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ് 15 രാവിലെ അഞ്ചരവരയെുള്ള വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനീര്‍, രാജ്ക്കോട്ട്, ജോധ്പൂര്‍, കിഷന്‍ഗഢ് അടച്ചിടുന്നവയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 138 വിമാനങ്ങള്‍ റദ്ദാക്കി. മെയ് ഒന്‍പതുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനത്താവളങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 62 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 62 പേരെ അറസ്റ്റ് ചെയ്തു.

Published

on

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 62 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0105 കി.ഗ്രാം ), കഞ്ചാവ് (0.0619 കി.ഗ്രാം), കഞ്ചാവ് ബീഡി (39 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1901 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 08 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Trending