Connect with us

More

പിണറായിയുടെ പെരുമാറ്റത്തില്‍ കേന്ദ്രത്തിനും അതൃപ്തി

Published

on

 

തിരുവന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കയര്‍ത്തത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവര്‍ണറുമായി നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍ വിളിച്ചുവരുത്തിയിട്ടാണെന്ന പ്രതീതി ഉണ്ടാക്കിയതിലും കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്തത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിണറായിയുടെ പെരുമാറ്റമാണ് കാര്യങ്ങള്‍ കൂടൂതല്‍ വശളാക്കിയതെന്ന നിലപാടിലാണ് കേന്ദ്രം.

india

പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു

Published

on

ഓപറേഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോർ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ തകർത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങൾ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തിൽ സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ലഹോറിൽ ഇന്ത്യക്കെതിരെ വൻ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.

ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

‘ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞുകൊടുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധവിരുദ്ധ സന്ദേശം പങ്കിട്ട സിപിഎം നേതാവ് എം സ്വരാജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണെന്ന് പറഞ്ഞ സ്വരാജിന്റെ കുറിപ്പിനെ ‘ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത’ എന്നാണ് രാഹുൽ പരിഹസിച്ചത്. ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കുമെന്നും മാങ്കൂട്ടത്തിൽ വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ശ്രീ എം സ്വരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് കണ്ടിരുന്നു.
അതിർത്തിയിൽ നടക്കുന്ന യുദ്ധത്തെ പറ്റിയും അതിൽ ഉണ്ടാകുന്ന രക്ത ചൊരിച്ചിലിനെ പറ്റിയും ഒക്കെയുള്ള ‘വേദനയാണ്’ ആ തികഞ്ഞ ‘മനുഷ്യ സ്നേഹിയിൽ’ നിന്ന് ഉണ്ടാകുന്നത്.
“സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണ്”. ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത.
അല്ലയോ മനുഷ്യസ്നേഹി, അതിർക്കപ്പുറത്ത് പോകും മുൻപ് അങ്ങയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് ഒന്ന് പോകണം. രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തിൽ താങ്കളുടെ പാർട്ടി പ്രവർത്തകർ ഗാന്ധിസ്ഥൂപം തകർക്കുകയും, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെകട്ടറി സനീഷ് PR ന്റെ വീട് അക്രമിക്കുകയും ചെയ്തു. പാകിസ്ഥാനിൽ ഇന്ത്യയുടെ മിസൈലാക്രമണത്തിൽ പൊളിഞ്ഞ വീടുകളെ പറ്റി ആശങ്കപ്പെടുന്ന മനുഷ്യസ്നേഹി, സനീഷിന്റെ വീട് അക്രമിച്ചപ്പോൾ ചുടുകട്ട വന്ന് പതിച്ചത് അവന്റെ നാലു വയസുകാരി മകളുടെ തൊട്ടടുത്താണ്.
ഇന്ത്യ അതിർത്തിയിലെ മനുഷ്യരെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്ന അതേ ദിവസം, എന്തിനേറെ പറയുന്നു കണ്ണൂരിൽ പോലും പൗരനെ സംരക്ഷിക്കാനുളള തയ്യാറെടുപ്പുകളുടെ ഭാഗമായ മോക്ക് ഡ്രിൽ നടത്തുന്ന അതേ സമയം തന്നെയാണ് നിങ്ങളുടെ പ്രസ്ഥാനത്തിലെ തീവ്രവാദികൾ കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വിജിൽ മോഹനെയും സംസ്ഥാന ഭാരവാഹികൾ റഷീദും, രാഹുൽ വെച്ചിയോട്ടും മുഹ്സിനും അടക്കമുള്ളവരെ തടഞ്ഞ് വെച്ച് അക്രമം അഴിച്ച് വിട്ടത്.
പാകിസ്ഥാൻ ഇന്ത്യയോട് കാണിക്കുന്ന ഭീകരപ്രവർത്തനം ഒരിക്കൽപോലും കാണാതെ, അനിവാര്യമായ ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കും…
ഏറ്റവും ചുരുങ്ങിയത് രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിർത്താൻ അവരോട് പറയൂ..”

Continue Reading

kerala

പി.സരിന്‍ വിജ്ഞാനകേരളം മിഷന്‍ സ്ട്രാറ്റജിക് അഡൈ്വസറാക്കി സര്‍ക്കാര്‍ നിയമനം

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്

Published

on

ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.

ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.

കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

Continue Reading

Trending