X

ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം നേതൃത്വം രംഗത്ത്

തിരുവനന്തപുരം: പൊലീസിനെതിരെ വിമര്‍ശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തിരുവന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപി.എം ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വൈക്കം വിശ്വന്‍ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കി നിന്നത് വീഴ്ച പറ്റിയെന്നതിന്റെ പ്രകടമായ തെളിവാണെന്ന് വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. പൊലീസ് തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. നേരത്തെ സി.പി.എം സംംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം ജി്ല്ലാകമ്മിറ്റിയും പോലീസിനെതിരെ രംഗത്തുവന്നിരുന്നു.

സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയൊണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി വൈക്കം വിശ്വനും രംഗത്തെത്തിയിരിക്കുന്നത്.

മേയറെ വധിക്കാന്‍ ശ്രമിച്ചതിനുപിന്നാലെ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയും പ്രവര്‍ത്തകര്‍ക്കുനേരെയും ആര്‍എസ്എസ് ബിജെപി ആക്രമണം നടത്തിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിനുമുന്നിലുള്ള പി കൃഷ്ണപിള്ളയുടെ സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ത്തിരുന്നു. ഈ സംഭവങ്ങളാണ് പൊലീസിനെതിരെ തിരിയാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്.

chandrika: