ആര്‍.എസ്.എസ്സിന് മാന്യത നല്‍കിയത് സി.പി.എം: പി.കെ ഫിറോസ്

കോഴിക്കോട്: ഗാന്ധിവധത്തിന് ശേഷം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുപോയ ആര്‍.എസ്.എസ്സിനെ സഖ്യമുണ്ടാക്കി മാന്യത നല്‍കിയത് സി.പി.എമ്മാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനസെക്രട്ടറി പി.കെ ഫിറോസ്. മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ സപാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ബ്രിട്ടാസ് എം.പി പറയുന്നത് മുജാഹിദ് സമ്മേളനത്തില്‍ ബി.ജെ.പിക്കാരെ വിളിച്ചുവരുത്തിയത് അവരെ മാനിക്കലാണെന്നാണ്. അവര്‍ അതുകൊണ്ടൊന്നും മാറാന്‍ പോകുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.എന്നാല്‍ ഞാന്‍ ചോദിക്കുന്നത്, ബ്രിട്ടാസിന്റെ പാര്‍ട്ടിയല്ലേ ആര്‍.എസ്.എസ്സിന് മാന്യത നല്‍കിയതെന്നാണ്. 1977ല്‍ സി.പി.എം ജനസംഘവുമായി സഖ്യമുണ്ടാക്കിയത് എന്തിനായിരുന്നു. അതാണ് ബ്രിട്ടാസിനോട് ഈ സമ്മേളനത്തില്‍ തിരിച്ചുചോദിക്കേണ്ടത്. ഫിറോസ് പറഞ്ഞു.

Chandrika Web:
whatsapp
line