Connect with us

crime

യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിന്‍സ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്

Published

on

വിതുര : ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയ യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിന്‍സ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്.

വിതുര മരുതാമാല ജേഴ്‌സിഫാമിലെ ജീവനക്കാരിയും വിവാഹിതയും ആയ യുവതി ഫാമിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് ഫാമിലെ ഡ്രൈവറായ പ്രതി സമീപത്തുള്ള ഇയാളുടെ സ്വകാര്യ ഫാമിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവത്തിനുശേഷം പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി യുവതിയെ നിരവധിതവണ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ അബോര്‍ഷന്‍ നടത്താന്‍ പ്രതി പലതവണ നിര്‍ബന്ധിക്കുകയും വിസമ്മതിച്ച യുവതിക്ക് മറ്റൊരു അസുഖം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിച്ചതായും വിതുര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ പീഡനദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ പ്രിന്‍സ് മോഹന്‍ യുവതിയില്‍ നിന്നും വാങ്ങിയതായും പരാതിയുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്വേഷണത്തിലാണ് വിതുര പൊലീസ് പ്രതിയെ പിടികൂടിയത്.

രണ്ട് മാസം മുന്‍പ് പൂട്ടിക്കിടക്കുന്ന ബോണക്കാട് എസ്‌റ്റേറ്റിലെ തേയില ഫാക്ടറിയില്‍ നിന്നും 2 ലക്ഷത്തോളം രൂപയുടെ യന്ത്ര സാമഗ്രികള്‍ മോഷണം ചെയ്ത കേസിലെ പ്രതിയായിരുന്നു പ്രിന്‍സ് മോഹന്‍. തൊണ്ടി മുതല്‍ ഉള്‍പ്പെടെ പോലീസ് പിടികൂടിയിട്ടും സിപിഎം നേതാക്കളുടെ ഇടപെടലില്‍ അറസ്റ്റ് ഉള്‍പ്പെടെ നടത്താതെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നു വരികയായിരുന്നു. സിപിഎം പ്രവര്‍ത്തകനെന്ന മാനദണ്ഡം മാത്രം പരിഗണിച്ചു മരുതാമാല ജേഴ്‌സി ഫാമില്‍ അനധികൃതമായി െ്രെഡവറായി ജോലി ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ ഡ്രൈവറായും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇതുള്‍പ്പടെ പത്തോളം കേസുകളാണ് പ്രിന്‍സിന്റെ പേരില്‍ വിതുര പോലീസ് സ്‌റ്റേഷനില്‍ നിലവിലുള്ളത്.

 

crime

വീട്ടമ്മയെ പീഡിപ്പിച്ചു, വിഡിയോ പകർത്തി ഭീഷണി: വ്ലോഗർ അറസ്റ്റിൽ

ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു.

Published

on

അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയെ (32) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി.

ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.

Continue Reading

crime

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

Published

on

പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ദിവ്യശ്രീ വീട്ടില്‍ മടങ്ങിയെത്തിയത്. കൊല നടന്ന ദിവസം കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് പരിഗണിച്ചിരുന്നു. നേരത്തെയും രാജേഷ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസുണ്ട്.

കുടുംബ കോടതിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ വൈകീട്ടാണ് രാജേഷിന്റെ അക്രമം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രണയ വിവാഹിതരായ ദിവ്യശ്രീയും രാജേഷും കുറച്ചു കാലമായി അകന്നാണ് കഴിയുന്നതെന്നാണ് വിവരം. ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.

റിട്ട. മിലിറ്ററി ഇന്റലിജന്‍സ് സര്‍വിസ് ഉദ്യോഗസ്ഥനാണ് പിതാവ് കെ വാസു. രാജേഷ് നേരത്തെ ടാക്സി ഡ്രൈവറായിരുന്നു. പരേതയായ റിട്ട. ജില്ലാ നഴ്‌സിങ് ഓഫിസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ചെറുപുഴ). മകന്‍: ആശിഷ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി).

പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Continue Reading

crime

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ

ഇന്ന് വൈകീട്ടാണ് സംഭവം.

Published

on

കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

Continue Reading

Trending