Connect with us

kerala

വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎം; എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്‌ഐ നേതാക്കളുണ്ട്: രമേശ് ചെന്നിത്തല

വിദ്യാ വിജയന്‍ മാര്‍ക്കും വീണാ വിജയന്‍ മാര്‍ക്കും എന്തും ആകാമെന്ന അവസ്ഥയാണ്

Published

on

എസ്എഫ്‌ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സര്‍വകലാശാലയ്ക്ക് തലയൂരാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. എന്താ നമ്മുടെ നാട്ടില്‍ നടക്കുന്നത്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐക്കാരന്‍ ജയിക്കുന്നു, പരീക്ഷയെഴുതാത്ത എസ്എഫ്‌ഐക്കാരന്‍ ജയിക്കുന്നു. വിദ്യാ വിജയന്‍ മാര്‍ക്കും വീണാ വിജയന്‍ മാര്‍ക്കും എന്തും ആകാമെന്ന അവസ്ഥയാണ്. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്‌ഐ നേതാക്കളുണ്ട്.

തട്ടിപ്പിന്റെ മഹാരഥന്‍മാരായി എസ്എഫ്‌ഐ മഹാരാജാസ് പോലുള്ള കോളജുകളില്‍ വിലസുന്നു. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. ഗോവിന്ദന്‍ മാഷിന്റേത് അധ:പതനം. തുടര്‍ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോക കേരള സഭ തട്ടിപ്പാണ്. എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതി ഉള്ളത് കൊണ്ടാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്ക്. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോന്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

kerala

അപകീര്‍ത്തികേസ്; ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്

Published

on

അപകീര്‍ത്തികേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയലാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 23 നാണ് താന്‍ എഡിറ്ററായ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി. അതേ സമയം, ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം ലംഘിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്ന് പരാതിക്കാരി പറയുന്നു. തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്.
‘പിണറായിസം തുലയട്ടെ. അഴിമതിയുടെ വീരന്‍. മകള്‍ക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി. അതിന് ഓശാന പിടിക്കുന്ന പൊലീസുകാര്‍. ഈ നാട് മുടിപ്പിക്കും. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടും. എനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണ്. ഒരിക്കല്‍പോലും ജയിലില്‍ അടച്ചിട്ടില്ല. ഷര്‍ട്ട് ഇടാന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ ജയിലിലേക്ക് പോകുന്നു. സിന്ദാബാദ്. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്. പിണറായിസം തുലയട്ടെ’, ഷാജന്‍ സ്‌കറിയ പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്.
അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെട്ടിടത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം തേടി. രോഗികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പുക ഉയര്‍ന്നുണ്ടായ അപകടത്തിനു പിന്നാലെ വീണ്ടും അതേ കെട്ടിടത്തില്‍ തീ പിടുത്തമുണ്ടായത്. ആറാം നിലയിലെ ഓപ്പറേഷന്‍ തീയറ്റര്‍ ബ്ലോക്കില്‍ തീപിടുത്തമുണ്ടാവുകയും പുക ഉയരുകയുമായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.

അപകട സമയത്ത് മൂന്നും നാലു ബ്ലോക്കില്‍ ഇരുപതോളം രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Continue Reading

Trending