india
പറയുന്നത് അഴിമതി, വസ്തുത മറ്റൊന്ന്. സി.പി.എം നേതാക്കളുടെ കുടിപ്പക പാര്‍ട്ടിയെ വിഴുങ്ങുമോ ?
പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം.

കെ.പി ജലീല്‍
സി.പി.എമ്മിലെ അഴിമതി വലിയവിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കെ എവിടേക്കാണ ്‌സി.പി.എം പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ ചോദ്യം ഉയര്‍ത്തുന്നു. രാജ്യത്ത് സി.പി.എം അവശേഷിക്കുന്ന ഏകസംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന വന്‍സാമ്പത്തിക ഇടപാടുകളുടെകൂടി ഫലമാണ് ഈ വിവാദം. കമ്യൂണിസത്തില്‍നിന്ന് വഴിപിരിഞ്ഞ് സി.പി.എംനേതാക്കള്‍ സമ്പത്തിന്റെ പിന്നില്‍ പാഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. സാമ്പത്തികഇടപാടുകള്‍ സുതാര്യമായിരിക്കണമെന്നും ലളിതജീവിതമാകണം പാര്‍ട്ടിക്കാരുടെ ശൈലിയെന്നുമാണ് കമ്യൂണിസത്തിന്റെ ആദര്‍ശം. അത് ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പ്രമുഖപാര്‍ട്ടിയായ സി.പി.എം കയ്യൊഴിഞ്ഞിട്ട് അധികകാലമായി. പിണറായി വിജയനെയാണ് ജനം ഇതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് സി.പി.എം സമ്പത്തിന്റെ കുന്നുകൂട്ടല്‍ നടത്തിയത്. 16 വര്‍ഷത്തോളം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകുകയും പാര്‍ട്ടിയെയും മുന്നണിയെയും ബംഗാള്‍ മോഡലില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചതും പിണറായിക്ക് വലിയകയ്യടി നേടിക്കൊടുത്തിരുന്നു.
എന്നാല്‍ അതെല്ലാം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇതല്ല പാര്‍ട്ടിനയമെന്നും മുന്‍മുഖ്യമന്ത്രികൂടിയായ സി.പി.എംനേതാവ് വി.എസ് അച്യുതാനന്ദന്‍ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഡാങ്കേയുടെ നയമാണ് പിണറായി പിന്തുടരുന്നതെന്ന് പറഞ്ഞ വി.എസ് ഇതിനായി പാര്‍ട്ടിക്കകത്ത് വലിയപോരാട്ടം നടത്തുകയും അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തത് കേരളം കണ്ടതാണ്. ഇതിന്റെ പരിണിതഫലമാണ ്പി.ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടി പ്രതിരോധത്തിലാകുന്നതും. കണ്ണൂരിലെ സ്വകാര്യ റീസോര്‍ട്ട് കുന്നിടിച്ചാണെന്നും ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ ്ഇതിന്റെ ഡയറക്ടര്‍മാരുമാണെന്നാണ് പി.ജയരാജന്‍ ആരോപണമായി ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്ന് പി.ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് ഇതാണ് കാരണമെന്ന് പറഞ്ഞാലും ഇ.പിയും പി.യും തമ്മിലുള്ള പോരിലേക്ക് എത്തിയത് കണ്ണൂരിലെ വ്യക്തിപരമായ അധികാര പോരാട്ടമാണ്. പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം. കോടിയേരിയുടെ സഹായത്തോടെയാണ് പിണറായി ഇതെല്ലാംചെയ്തത്. ഇതിന് ഒരുപകരംവീട്ടലാണ് പി.ജയരാജന്‍ ഉന്നമിടുന്നത്. ഇ.പിയും പിണറായിയും തമ്മില്‍ ഇടയാന്‍ കാത്തിരുന്നുവെന്ന് മാത്രം.
എം.വി ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിക്കിയതാണ് പിണറായിയുമായി ഇ.പിയെ ഇടയാന്‍ ഇടയാക്കിയത്. തെറ്റുതിരുത്തല്‍ രേഖ പാസാക്കിയാണ് കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി പിരിഞ്ഞത്. ഇത് പ്രാദേശികനേതാക്കള്‍ക്കുവേണ്ടിയാണെന്ന് കരുതിയെങ്കിലും അതല്ല ഇ.പിയുടെ കാര്യത്തിലാണ് എന്നാണ ്‌വ്യക്തമായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ പിണറായിയെക്കൂടി പ്രതിക്കൂട്ടിലാക്കലാണ് പി.ജയരാജന്‍ ലക്ഷ്യമിടുന്നത്. ഒരുവെടിക്ക് രണ്ടുപക്ഷികള്‍ ! ‘പി.ജെ.ആര്‍മി’ യുടെ പേരില്‍ പാര്‍ട്ടിയുടെ ശാസന കേട്ടയാളാണ് പി.ജയരാജന്‍. ആണ തക്കത്തിന് പി.യെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇവിടെ പ്രതീക്ഷിക്കാത്ത തോല്‍വി നേരിടുകയും ചെയ്തു. ഇതാണ് പി.ജയരാജനിലെ പക വര്‍ധിപ്പിച്ചത്.
സി.പി.എം മാത്രമല്ല, ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രംതന്നെ നേതാക്കളുടെ പകയുടെയും നിഷ്‌കാസനത്തിന്റെയും കൂട്ടക്കൊലയുടെയുമൊക്കെയാണ്. കുടിപ്പകയുടെ കൂടാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. സ്റ്റാലിന്‍മുതല്‍ ക്രൂഷ്‌ചേവും ബ്ര്ഷ്‌നേവുമെല്ലാം ഇത് നടത്തിയവരാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത് കണ്ടതാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല. അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി..എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ഇ.പി ജയരാജന്റെ വാക്കുകള്‍ പോലെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നേടിയെങ്കിലും അതിന്റെമറവില്‍ പണം കുന്നുകൂട്ടുകയും അഴിമതി വ്യാപകമാക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസുകളെല്ലാം എ.സി മണിമന്ദിരങ്ങളായത് പിണറായിയുടെ കാലത്താണ്. കൈരളി ചാനലിന്റെ പേരില്‍ കുത്തകകളുമായി ചങ്ങാത്തംകൂടി. അധികാരത്തിന് പണം അനിവാര്യമാണെന്ന നയമാണ് ഔദ്യോഗികപക്ഷം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നിന്നയാളാണ് പിണറായിയും ഇ.പിയും കോടിയേരിയുമെല്ലാം. കോടിയേരിയുടെ മക്കള്‍ അഴിമതിക്ക് വിധേയരായപ്പോള്‍ ഇത് വ്യക്തമായിരുന്നു. പിണറായിയുടെ മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയതും ഇതിന്റെ ലക്ഷണമായിരുന്നു. അന്ന് അതിനെയെല്ലാം ന്യായീകരി്ക്കുന്ന രീതിയാണ് പിണറായിയുടെ നേതൃത്വത്തിലെ ഔദ്യോഗികഗ്രൂപ്പ് സ്വീകരിച്ചത്. അന്തരിച്ച സി.പി.എംനേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇക്കാര്യം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അന്തരിച്ച സൈദ്ധാന്തികന്‍ എം.എന്‍ വിജയനും ഇതുതന്നെ ആവര്‍ത്തിച്ചു. 2106ലെ നോട്ടുനിരോധനത്തിന് തൊട്ടുമുമ്പ് 3.54 കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ കള്ളപ്പണമായി സി.പി.എം സൂക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇക്കഴിഞ്ഞദിവസമാണ് സി.പി.എമ്മിന്റെ പ്രധാനധനസ്രോതസ്സ് ക്രഷര്‍മാഫിയയാണെന്ന് വ്യക്തമായി. എന്നിട്ടും മാറ്റത്തിന് തയ്യാറായില്ലെന്ന് മാത്രമല്ല, പുതിയ സാമ്പത്തികശക്തിയാകുന്ന കാഴ്ചയാണ് സി.പി.എമ്മില്‍ കണ്ടത്. ഏതായാലും അഴിമതിയും സാമ്പത്തികഇടപാടും പരിസ്ഥിതിനാശവുമൊക്കെയാണ് സി.പി.എമ്മിനെതിരെ കേള്‍ക്കുന്നതെങ്കിലും, അവയെല്ലാം പുറംമോടി മാത്രമാണെന്നും തികഞ്ഞ കുടിപ്പകയാണ് സി.പി.എമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമെന്നും വ്യക്തമാണ്. വിവാദം തുടരുമ്പോള്‍ അനിവാര്യമായ അന്ത്യത്തിലേക്കായിരിക്കും കേരളത്തിലെ സി.പി.എം സാക്ഷ്യംവഹിക്കുക.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്