kerala
വെടിവെച്ചു കൊല്ലുക എന്നതിനോട് യോജിക്കാന്‍ സാധിക്കില്ല; മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സിപിഐ പ്രമേയം
തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്

തിരുവനന്തപുരം: ഏറ്റുമുട്ടലിന്റെ പേരില്‍ വയനാട്ടില്‍ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്കൃത നടപടിയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അത്തരക്കാരെയെല്ലാം വെടിവെച്ചു കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം. തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ഏത് ഭീഷണിയെപ്പറ്റിയും മനസ്സിലാക്കാന്‍ കേരള പൊലീസില്‍ സംവിധാനവും, ഇടപെടാന്‍ സേനയും ഉണ്ടെന്നിരിക്കെ മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്ട്രേട്ട്തല അന്വേഷണം അടിയന്തരമായി നടത്തണമെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
kerala
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം: 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും.
നേരത്തെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.
കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ട് വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു. കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.
hospital
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
വൈദ്യുതി പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം

വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.
kerala
വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പഴയതുപറ പുരയിടം താദൂസ് ആണ് മരിച്ചത്.മത്സ്യബന്ധനത്തിനു പോയ അഞ്ചു പേര് സഞ്ചരിച്ച വളളമാണ് മറിഞ്ഞത്.അപകടത്തില്‍ ഒരാളെ കാണാതായി.
പൂവര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇരയിമ്മയന്‍ തുറയില്‍ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മൂന്നു പേര് നീന്തി രക്ഷപ്പെട്ടു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ