ശ്രീകൃഷ്ണൻറെ പേരിൽ പശുക്കളെ വിൽക്കുന്നുവെന്ന് മേനക ഗാന്ധി
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ് എന്ന അന്താരാഷ്ട്ര സംഘടന പശുക്കടത്ത് നടത്തുന്നതായി ബിജെപി നേതാവ് മേനക ഗാന്ധി ആരോപിച്ചു.കൊടിയ ചതിയന്മാരാണ് ഇവർ. പലസ്ഥലങ്ങളിലും അവർ നടത്തുന്ന ഗോശാലകളിൽ നിന്ന് പശുക്കളെ കൂട്ടത്തോടെ വിൽക്കുകയാണ്.
ഇവരുടെ ഒരു ഗോശാലസന്ദർശിച്ചപ്പോൾ കറവവറ്റിയ ഒരു പശുവിനെ പോലും അവിടെ കാണാനില്ല. കശാപ്പിനാണ് ഈ പശുക്കളെ വിൽക്കുന്നത്. പല സന്ദർഭങ്ങളിലും ശ്രീകൃഷ്ണന്റെ പേരിൽ ജാഥകളും ശുഭയാത്രകളും നടത്താറുള്ള ഇസ്കോൺ എന്ന സംഘടന ജനങ്ങളെ ചതിക്കുകയാണ്.
മുൻ കേന്ദ്രമന്ത്രി കൂടിയായ മേനക ഗാന്ധി ആരോപിച്ചു .അടുത്തിടെയായി ബിജെപിയിൽ സജീവമല്ലാത്ത മേനകയുടെ മകൻ വരുൺ ഗാന്ധിയും പാർട്ടിയുമായി അകന്നു നിൽക്കുകയാണ്. വിവിധസംസ്ഥാനങ്ങളിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലീങ്ങളെ തല്ലിക്കൊല്ലുന്ന സംഭവങ്ങളിൽ പ്രതികരിക്കാതിരുന്ന മേനക ഗാന്ധി ഇപ്പോൾ സംഘപരിവാർ സംഘടന തന്നെ പശുക്കളെ കൊലക്ക് കൊടുക്കുന്നതായി ആരോപിച്ചത് കൗതുകമായി.