Connect with us

india

പശു ‘രാജ്യമാത’: പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും

പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

Published

on

പശുക്കളെ ‘രാജ്യമാത’ ആയി പ്രഖ്യാപിച്ച സർക്കാർ ഉത്തരവിനെ തുടർന്ന് പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും. ഹിന്ദുത്വ തീവ്രവാദ സംഘടനകളായ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സർക്കാർ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്ത് നന്ദി അറിയിച്ചു. ഈ നീക്കം സംസ്ഥാനത്ത് ഗോഹത്യ അവസാനിപ്പിക്കുമെന്നും പശു സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരായ നടപടി തടയുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എച്ച്.പി കൊങ്കൺ വിഭാഗം പറഞ്ഞു.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ചയാണ് പശുവിനെ ‘രാജ്യമാത’ആയി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. പശുക്കൾക്ക് ‘രാജ്യമാത’ പദവി നൽകിയതിന് ശേഷം മഹാരാഷ്ട്രയിൽ ഗോവധം അവസാനിക്കുമെന്ന് ഹിന്ദു സംഘടനകൾ പ്രത്യാശ പ്രകടിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രതിപക്ഷ നേതാവായി 100 ദിനങ്ങള്‍; രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുമെന്ന് രാഹുൽ ഗാന്ധി

സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം. 

Published

on

ലോക്സഭയിൽ പ്രതിപക്ഷ നേതാവായി 100 ദിനങ്ങൾ തികച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പതിറ്റാണ്ടായി ഒഴിഞ്ഞുകിടന്ന ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി ചുമതലയേറ്റത് ജൂൺ 24നാണ്. സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.

‘ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക’ എന്നതാണ് തൻ്റെ ദൗത്യമെന്ന് പറഞ്ഞുകൊണ്ട് തന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളിലും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘കൂടുതൽ നീതിയും അനുകമ്പയും സാമ്പത്തികമായി സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് എന്നെ നയിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ലാറ്ററൽ എൻട്രി നയം, റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ നിന്നുള്ള ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിനെ നിർബന്ധിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പലപ്പോഴും പാർലമെൻ്റിൽ എത്താത്ത പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം വർധിപ്പിക്കാൻ രാഹുൽ ഗാന്ധി പ്രവർത്തിച്ചിട്ടുണ്ടെന്നും ഖേര പറഞ്ഞു.

‘നമ്മുടെ മന്ത്രിമാരുടെ വലിയ ബംഗ്ലാവുകളിൽ ആശങ്കകളുമായി എത്തുന്ന ആളുകൾക്ക് രാഹുൽ ഗാന്ധി ശബ്ദം നൽകി. അധികാരത്തിൻ്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ കാണിക്കുന്നു,’ ഖേര കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം , പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയം, സംസ്ഥാനത്തെ വംശീയ കലാപം പാർലമെൻ്റിൽ ഉന്നയിച്ചത്, 45 ബ്യൂറോക്രാറ്റിക് സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്‌മെൻ്റ് പരസ്യങ്ങളെ രാഹുൽ ഗാന്ധി എതിർത്തത്, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ലോക്കോ പൈലറ്റുമാരുടെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഖേര സംസാരിച്ചു.

Continue Reading

india

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 30 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി

Published

on

റായ്പൂർ: ഛത്തീസ് ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

Continue Reading

india

ഹരിയാനയിലെ യുവാക്കളുടെ ഭാവി അപകടത്തിലാക്കിയത് ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.

Published

on

ബി.ജെ.പി പടര്‍ത്തുന്ന തൊഴിലില്ലായ്മ രോഗം ഹരിയാനയിലെ യുവാക്കളുടെ ഭാവിയെ അപകടത്തിലാക്കിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.

സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന എല്ലാ സംവിധാനങ്ങളും പത്തു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി തകര്‍ത്തെന്നും തെറ്റായ ജി.എസ്.ടിയും നോട്ടുനിരോധനവും കൊണ്ട് ചെറുകിട വ്യവസായങ്ങളും തകര്‍ത്തെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അഗ്നിവീര്‍കൊണ്ട് സൈനികസേവനത്തിന് തയ്യാറെടുക്കുന്നവരുടെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരുടെയും ആത്മവിശ്വാസം ബി.ജെ.പി തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ സ്വപ്‌നങ്ങളും ബി.ജെ.പി തകര്‍ത്തെന്ന് രാഹല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടു ലക്ഷം സ്ഥിരം ജോലികളിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഹരിയാനയെ ലഹരിമുക്തമാക്കുമെന്നും രാഹല്‍ഗാന്ധി പറഞ്ഞു.

Continue Reading

Trending