Connect with us

kerala

കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണ നിരക്ക് കൂടുതല്‍. ഇടുക്കി, പത്തനംതിട്ട , പാലക്കാട്, വയനാട് ജില്ലകളില്‍ കുറവും

Published

on

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരില്‍ 70 ശതമാനവും പുരുഷന്മാര്‍. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇതേ പറ്റിയുള്ളത്. മരിച്ചവരില്‍ 46 ശതമാനം പേര്‍ക്ക് രക്ത സമ്മര്‍ദവും 47 ശതമാനം പേര്‍ക്ക് കടുത്ത പ്രമേഹവുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ സംഭവിച്ച കോവിഡ് മരണങ്ങളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 223 കോവിഡ് മരണങ്ങളാണ് ഓഗസ്‌ററില്‍ ഉണ്ടായത്.ഇതില്‍ 154 പേരും പുരുഷന്മാര്‍. 66 സ്ത്രീകളും. എന്നാല്‍ അധിക പേര്‍ക്കും കോവിഡിനൊപ്പം തന്നെ മറ്റു പല തരത്തിലുള്ള അസുഖങ്ങളുമുണ്ടായിരുന്നു.

ലോകത്ത് എല്ലായിടത്തും പുരുഷന്മാരിലാണ് മരണ നിരക്ക് കൂടുതലെന്ന് റിപ്പോര്‍ട്ടിലുണ്ട്.116 പേര്‍ക്കും അധിക രക്തസമ്മര്‍ദവും 120 പേര്‍ക്കും കടുത്ത പ്രമേഹവുമുണ്ടായിരുന്നു. വൃക്ക രോഗികളിലും അര്‍ബുദ ബാധിതരിലും കോവിഡ് ബാധിച്ചുളള മരണനിരക്ക് ഉയര്‍ന്നു നില്ക്കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങളിലും അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണ നിരക്ക് കൂടുതല്‍. ഇടുക്കി, പത്തനംതിട്ട , പാലക്കാട്, വയനാട് ജില്ലകളില്‍ കുറവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

kerala

‘ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം, ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമം വർധിച്ചു’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്: ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ  2014 മുതൽ 2024 വരെയുള്ള കാലയളവിൽ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് രാഹുലിന്റെ പ്രതികരണം. ബിജെപിയെ വിമർശിച്ചതിനാണ് തനിക്കെതിരെ പരാതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു

താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സാണ് ഷിന്റോ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്.

Published

on

തൃശൂര്‍ ചാലക്കുടിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കൂടപ്പുഴ സ്വദേശി ഷിന്റോ സണ്ണിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷിന്റോയുടെ സഹോദരന്‍ സാന്റോയെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു.

താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സാണ് ഷിന്റോ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്. ഒരു വശത്തെ ഗ്ലാസ് പൂര്‍ണമായി അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലാണ് ഷിന്റോ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

Trending