Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്

15 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

Published

on

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 9, തൃശൂര്‍ ജില്ലയിലെ 8, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’: സന്ദീപ് വാര്യർ

കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

Published

on

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Continue Reading

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

Trending