Connect with us

kerala

സംസ്ഥാനത്ത് വീണ്ടും ഇരുപതിനായിരം കടന്ന് കോവിഡ്; 156 മരണം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്

Published

on

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3925, തൃശൂര്‍ 2606, കോഴിക്കോട് 2354, എറണാകുളം 2301, പാലക്കാട് 1461, കൊല്ലം 1910, കോട്ടയം 1063, തിരുവനന്തപുരം 1017, കണ്ണൂര്‍ 973, ആലപ്പുഴ 1047, കാസര്‍ഗോഡ് 801, വയനാട് 570, പത്തനംതിട്ട 500, ഇടുക്കി 386 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, മലപ്പുറം 11, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, വയനാട് 9, കോട്ടയം, കോഴിക്കോട് 8 വീതം, കൊല്ലം, ഇടുക്കി 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം 2, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 859, കൊല്ലം 653, പത്തനംതിട്ട 393, ആലപ്പുഴ 603, കോട്ടയം 801, ഇടുക്കി 245, എറണാകുളം 1151, തൃശൂര്‍ 2016, പാലക്കാട് 1015, മലപ്പുറം 2214, കോഴിക്കോട് 1758, വയനാട് 325, കണ്ണൂര്‍ 664, കാസര്‍ഗോഡ് 718 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,43,043 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2351 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ല, പി. ശശിയുടേത് മാതൃകാ പ്രവര്‍ത്തനം; അന്‍വറിനെ വിമര്‍ശിച്ചും ശശിയെ സംരക്ഷിച്ചും മുഖ്യമന്ത്രി

അന്‍വര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Published

on

നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഇടതുപക്ഷ എം.എല്‍.എ എന്ന ബോധം പി.വി. അന്‍വറിന് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തില്ലെന്നും അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ലെന്നും പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണ രീതിയില്‍ ചെയ്യാന്‍ പാടുള്ള കാര്യമല്ല അന്‍വര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെടുത്തി പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണത്തിന്റെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങളുമായി പി.വി. അന്‍വര്‍ ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ വീണ്ടും വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഈ സമീപനം തുടരുകയാണെങ്കില്‍ തനിക്കും വീണ്ടും വീണ്ടും മാധ്യമങ്ങളെ കാണേണ്ടി വരുമെന്നും മുഖ്യമന്തി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ ദൗത്യവുമായി ഉദ്യോഗസ്ഥരെ അയക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിട്ടാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന രീതി തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ യൂണിയന്‍ നേതാക്കളെയോ ഉത്തരവാദിത്തത്തിന് ഭംഗം വരുന്ന രീതിയില്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അന്വേഷ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 24ന്‌ മുമ്പായി നല്‍കാന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നേരത്തെ തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തന്നെ അന്വേഷണ പുരോഗതിയെ കുറിച്ച് ആരാഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വന്ന ബസ്

നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

on

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ 10.50നാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ബസ്‌ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കില്ല.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം എന്നാണ് സംശയിക്കുന്നത്. കടയിലെ തൊഴിലാളികള്‍ അത്ഭുതകരമായി
രക്ഷപ്പെട്ടു.

Continue Reading

kerala

എം എം ലോറന്‍സ് അന്തരിച്ചു

95 വയസ്സായിരുന്നു.

Published

on

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

Continue Reading

Trending