Connect with us

gulf

സഊദിയില്‍ 315 പേര്‍ക്കു കൂടി കോവിഡ്; 349 പേര്‍ക്ക് രോഗമുക്തി

നാലു മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു

Published

on

സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 315 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അസുഖ ബാധിതരില്‍ 349 പേര്‍ രോഗമുക്തരായി. നാലു മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,75,006 ആയി. ഇതില്‍ 3,65,006 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6461 ആയി. 2451 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 508 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമ പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 7ന് ബർകയിൽ വെച്ച് നടത്തുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് റയീസ് നിർവ്വഹിച്ചു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂർ, പി.ടി.കെ. ഷമീർ, എ.കെ. കെ. തങ്ങൾ, അഷ്റഫ് കിണ വക്കൽ,ഉസ്മാൻ പന്തലൂർ,ഇബ്രാഹിം ഒറ്റപ്പാലം,നവാസ് ചെങ്കള, ഷാജഹാൻ, ഷാനവാസ് മൂവാറ്റുപുഴ, സമീർ പാറയിൽ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ
നജീബ് കുനിയിൽ, , ഫിറോസ് പരപ്പനങ്ങാടി, ഇസ്ഹാഖ് കോട്ടക്കൽ, റാഷിദ് പൊന്നാനി, സുഹൈൽ എടപ്പാൾ,അഹമ്മദ് മുർഷിദ് തങ്ങൾ, യാകൂബ് തിരൂർ, അമീർ കാവനൂർ, സി.വി.എം. ബാവ വേങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Continue Reading

gulf

സു​ലൈ​ൽ കെ.​എം.​സി.​സി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​കള്‍

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ലി നീ​ലേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Published

on

സഊദി കെ.​എം.​സി.​സി വാ​ദി​ദ​വാ​സി​ർ സു​ലൈ​ൽ ഏ​രി​യ​ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു. ഹം​സ ക​ണ്ണൂ​ർ (പ്ര​സി), നാ​സ​ർ റാ​ഡ്കോ (വൈ​സ് പ്ര​സി), റ​ഷീ​ദ് ലീ​ന (ജ​ന സെ​ക്ര), റി​ഹാ​സ് (ട്ര​ഷ), സി​ദ്ദീ​ഖ്​ കൊ​പ്പം (ചെ​യ​ർ), പി.​ടി. ക​ബീ​ർ, വി.​കെ. അ​ഷ​റ​ഫ് (സെ​ക്ര​മാ​ർ), ഉ​നൈ​സ്​ വ​യ​നാ​ട് (ജീ​വ​കാ​രു​ണ്യ ക​ൺ), ഹാ​തിം ചോ​ക്ല​റ്റ്, റം​ഷാ​ദ്, റ​ഫീ​ഖ് റാ​ഡ്കോ (സൈ​ബ​ർ വി​ങ്​ ക​ൺ), നി​യാ​സ് (സ്പോ​ർ​ട്സ് വി​ങ്​ ക​ൺ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ലി നീ​ലേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ന റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് വേ​ളം സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് കൊ​പ്പം ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

gulf

തൊഴിലാളികള്‍ക്കായി മന്ത്രാലയം പുതുവര്‍ഷാഘോഷ പരിപാടികളൊരുക്കുന്നു

ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്. 

Published

on

റസാഖ് ഒരുമനയൂര്‍
‘സന്തുഷ്ടരായ തൊഴിലാളികള്‍ അഭിമൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങള്‍’ എന്ന സന്ദേശവുമായി യുഎഇയിലെ വിവിധ  ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
വിവിധ മേഖലകളില്‍ യുഎഇയുടെ വികസനത്തില്‍ തൊഴിലാളികളുടെ സുപ്രധാന പങ്ക് തിരിച്ചറി ഞ്ഞു മതപരവും ദേശീയവുമായ അവസരങ്ങളില്‍ തൊഴിലാളികള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘ ടിപ്പിക്കുന്നതിലൂടെ അവര്‍ക്ക് സന്തോഷം നല്‍കാനുള്ള അവസരമാണ് മന്ത്രാലയം ഇവിടെ ഒരുക്കുന്നത്.
ആഘോഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ഇതിനായി തയാറാക്കിയ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ലഭ്യമായ ഇവന്റുകളില്‍നിന്ന് തിരഞ്ഞെടുത്ത് രജിസ്‌ട്രേഷ ന്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ലേബര്‍ ക്യാമ്പിനുള്ളില്‍ വിവിധ കമ്പനികള്‍ സംഘടിപ്പിക്കുന്ന  ആഘോ ഷങ്ങളില്‍ വിപുലമായ വിനോദ പരിപാടികളും മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്.
അബുദാബി, ദുബൈ, ഷാര്‍ജ ജനറല്‍ കമാന്‍ഡ്, യുഎഇയിലെ മുനിസിപ്പാലിറ്റികള്‍, അബുദാബി പോര്‍ട്ട്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേ ഴ്‌സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, ദുബൈ തൊഴില്‍ കാര്യങ്ങളുടെ സ്ഥിരം സമിതി; ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഷാര്‍ജ ലേബര്‍ സ്റ്റാ ന്റേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി, ദേശീയ ആംബുലന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, റാസല്‍ഖൈമ സാമ്പത്തിക മേഖല എന്നിവയുടെയൊക്കെ സഹകരണമുവുണ്ട്.
ലബോട്ടല്‍ വര്‍ക്കേഴ്‌സ് വില്ലേജ്; എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം; ഫുജൈറ നാഷണല്‍ കണ്‍സ് ട്രക്ഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്, തസമീം വര്‍ക്കേഴ്‌സ് സിറ്റി, അല്‍സലാം ലിവിംഗ് സിറ്റി, ഹമീം വര്‍ക്കേഴ്‌സ് സിറ്റി, ഖാന്‍സാഹെബ്, ഡല്‍സ്‌കോ സിറ്റി, അല്‍ജിമി വര്‍ക്കേഴ്‌സ് വില്ലേജ്, സവാഇദ് റെസിഡന്‍ഷ്യല്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ആഘോഷങ്ങളുണ്ടാകും. ഇന്‍ഷുറന്‍സ് പൂള്‍, അല്‍ദാര്‍ പ്രോപ്പര്‍ട്ടീസുമാണ് പരിപാടിയെ പിന്തുണയ്ക്കുന്നത്.കൂടാതെ യുഎഇ ഫുഡ് ബാങ്ക്, അല്‍ഇഹ്സാന്‍ ചാരിറ്റി അസോസിയേ ഷന്‍, ദുബായ് ചാരിറ്റി അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ സ്‌പോണ്‍സര്‍മാരുമുണ്ട്. യുഎഇ 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു തൊഴില്‍ മന്ത്രാലയം ഒരുക്കിയ ആഘോഷങ്ങളി ല്‍ ദശലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. പുതുവര്‍ഷാഘോഷങ്ങളിലും അതിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Continue Reading

Trending