Connect with us

gulf

സഊദിക്ക് ആശ്വാസം; കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു

രാജ്യത്ത് ആകെ 342,202 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 328,538 പേര്‍ രോഗമുക്തി നേടി

Published

on

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഇന്ന് 348 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വകുപ്പു മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 20 മരണങ്ങളും കോവിഡാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ 342,202 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 328,538 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമാണ്.

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 73. യാംബു 32, റിയാദ് 25, ബുറൈദ 19, മക്ക 17, മുബറസ് 15, ജിദ്ദ 13, ഉനൈസ 12, ബുഖൈരിയ 7, ബല്ലസ്മര്‍ 7, ഖമീസ് മുശൈത്ത് 7, അറാര്‍ 7, ഖര്‍ജ് 7, മജ് മഅ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

ജിദ്ദ 2, മക്ക 2, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇല്‍ 1, ബുറൈദ 1, അബഹ 1, നജ്‌റാന്‍ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, ജീസാന്‍ 3, സബ്യ 1, അയൂണ്‍ 1, ഖുറയാത് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്.

 

gulf

യുഎഇയിൽ ജനുവരി ഒന്നുമുതല്‍ വിവാഹത്തിനുമുമ്പ്  ജനിതക പരിശോധന നിര്‍ബന്ധമാക്കി

യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

Published

on

റസാഖ് ഒരുമനയൂർ
അബുദാബി: വിവാഹത്തിനുമുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കിയതായി യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2025 ജനുവരി ഒന്നുമുതല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യുഎഇ പൗരന്മാര്‍ക്കും വിവാഹപൂര്‍വ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍ബന്ധിത ജനിതക പരിശോധന ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.  ഇമാറാത്തി കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല ആരോഗ്യവും ഉയര്‍ന്ന ജീവിത നിലവാരവും ഉറപ്പാക്കിക്കൊണ്ട് ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു ള്ള ഈ തീരുമാനം രാജ്യത്തിന്റെ ആരോഗ്യ പരിപാലന മേഖലയിലെ ഒരു മാതൃകാപരമായ മാറ്റമായിരിക്കു മെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനിതക രോഗ പ്രതിരോധത്തിനും പ്രത്യുല്‍പ്പാദന ഔഷധങ്ങള്‍ക്കുമായി ഹെല്‍ത്ത് കെയര്‍ കേഡറുകളും ഗവേഷണ ശേഷികളും വികസിപ്പിക്കുന്നതില്‍ യുഎഇയുടെ ആരോഗ്യ മേഖല ഇതിലൂടെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ എത്തുകയാണ്.
ജനിതക പരിശോധന നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും സഹകരണ ത്തോടെ ഒരു ഏകീകൃത ദേശീയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എമിറാറ്റികള്‍ക്കിടയിലെ ജനിതക രോഗങ്ങ ളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് കൂടി ഇതി ലൂടെ ഉണ്ടാക്കിയെടുക്കും.
 യുഎഇ ശതാബ്ദി ദര്‍ശനം 2071-ന് അനുസൃതമായി, സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാന്‍ ഭാവി സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, ആരോഗ്യ സംരക്ഷണ മേഖലയില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തിന് ഇതിലുടെ സാധ്യമാകും. വിവാഹത്തിനു മുമ്പു ള്ള സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി, ജനിതക പരിശോധന എന്നത് ഒരു പ്രതിരോധ ആരോഗ്യ നടപടി യാണ്.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അവര്‍ വഹിക്കാന്‍ സാധ്യതയുള്ള ജനിതകമാറ്റ ങ്ങള്‍ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. ജനിതക രോഗങ്ങള്‍ തടയുന്നതിനും പരിശോധനയിലുടെ കഴിയും.
840 ലധികം മെഡിക്കല്‍ അവസ്ഥകളുമായി ബന്ധപ്പെട്ട 570 ജീനുകള്‍ ഈ പരിശോധനയില്‍ ഉള്‍ പ്പെടുന്നു. ജനിതക രോഗങ്ങളുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത അറിയാനും കുടുംബജീവിതത്തിന് മു ന്‍കൂട്ടി തീരുമാനങ്ങളെടുക്കുവാനും ദമ്പതികള്‍ക്ക് കഴിയും.
 ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ആരോഗ്യവകുപ്പ്, അബുദാബി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, ദുബൈ ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് അക്കാദമിക്, മെഡിക്കല്‍, ടെക്നോളജിക്കല്‍ എന്നിവയുടെ സഹ കരണത്തോടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുക.

Continue Reading

gulf

കെഎംസിസി നേതാക്കള്‍ ക്രിസ്തുമസ്സ്  ആശംസയുമായി ദേവാലയത്തിലെത്തി

പ്രസിഡണ്ട് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും  സീനിയര്‍ നേതാവ് റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ കെഎംസിസി സംഘത്തെ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ തോമസും ചേര്‍ന്നു സ്വീകരിച്ചു

Published

on

അബുദാബി: ക്രിസ്തുമസ് ആശംസകളുമായി കെഎംസിസി നേതാക്കള്‍  ക്രൈസ്തവ ദേവാലയത്തിലെത്തി. മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബുദാബി തൃശൂര്‍ ജില്ലാ കെഎംസിസി നേതാക്കളാണ്
അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ എത്തിയത്. പ്രസിഡണ്ട് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും  സീനിയര്‍ നേതാവ് റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ കെഎംസിസി സംഘത്തെ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ തോമസും ചേര്‍ന്നു സ്വീകരിച്ചു.
മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം പരമപ്രധാനമാണെന്നും സ്‌നേഹവും സാഹോദര്യവുമാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്നും ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യു പറഞ്ഞു. കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രവാസലോകത്തും നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനേകങ്ങള്‍ക്ക് തണലാണെന്ന് ഫാദര്‍ അഭിപ്രായപ്പെട്ടു.
അബുദാബി കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ ഫാദറുമായി പങ്കുവെച്ചു. റസാഖ് ഒരുമനയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പിവി ജലാല്‍ കടപ്പുറം, ജില്ലാ ഭാരവാഹികളായ മുസ്ഥഫ, ശിഹാബ് കപ്പാരത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കമ്മിറ്റിയു ടെ ഉപഹാരം പ്രസിഡണ്ട് മുഹമ്മദ് അന്‍വര്‍, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

Continue Reading

gulf

സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ സൈക്കിളുകള്‍ പൂട്ടിയിടരുത്, അപകടരഹിത ഗതാഗതം; ”സുരക്ഷാ പാത 2” അബുദാബി പൊലീസ് ബോധവല്‍ക്കരണം

ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

Published

on

അബുദാബി: എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി പോലീസ് സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണം ആരംഭിച്ചു. സുരക്ഷാ ബോധവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പ ട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ സ് സെക്ടറിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ബലൂഷി പറഞ്ഞു. ട്രാഫിക് സുരക്ഷാ സംസ്‌കാരം പ്രചരിപ്പിക്കുന്നതിലും ചില ഡ്രൈവര്‍മാര്‍ ചെയ്യുന്ന തെറ്റായ രീതി മൂലമുണ്ടാകുന്ന അപകടങ്ങളെ ബോധ്യപ്പെടുത്തുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റിലെ ട്രാഫിക് ബോധ വല്‍ക്കര ണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സയീദ് ഖലാഫ് അല്‍ദാഹിരി വിശദീകരിച്ചു.
ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുക, ഗതാഗത സംസ്‌കാരം വര്‍ദ്ധിപ്പിക്കുക, മരണത്തിലേ ക്കും ഗുരുതരമായ പരിക്കുകളിലേക്കും നയിക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കുക എന്നിവയില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷയാണ് സുരക്ഷാ പാത കാമ്പയിന്‍ 2 ലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഇതോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഫസ്റ്റ് അസിസ്റ്റന്റ് യാക്കൂബ് യൂസഫ് അല്‍ഹൊസാനി മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതും ഫോണ്‍ ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്, കാല്‍മുട്ട് പാഡുകള്‍, റിഫ്‌ളക്ടിംഗ് വസ്ത്രങ്ങള്‍ (ഫോസ്‌ഫോറസെന്റ്) എന്നിവ ഉപയോഗിക്കണം. ബൈക്കിന് വെള്ളനിറമുള്ള ഹെഡ്ലൈറ്റും പിന്‍വശം ചുവന്ന ലൈറ്റും വേണം. അനുവദിക്കപ്പെട്ട പാതകളിലൂടെ മാത്രമെ സൈക്കിള്‍ യാത്രക്കാര്‍ സഞ്ചരിക്കുവാന്‍ പാടുള്ളു. ഹെല്‍മറ്റ്, കൈകള്‍ക്കും കാല്‍മുട്ടുകള്‍ക്കും സംരക്ഷണ കവറുകള്‍ എന്നിവ നിര്‍ബന്ധമാണ്. നിശ്ചയിക്കപ്പെട്ട ഭാരത്തിലധികം വഹിക്കുവാന്‍ പാടുള്ളതല്ല. വാഹനങ്ങളുടെയോ കാല്‍നട യാത്രക്കാരുടെയോ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലും ട്രാഫിക് സൈന്‍ പോസ്റ്റുകളി ലും സ്ട്രീറ്റ്‌ലൈറ്റ് തൂണുകളിലും സൈക്കിളുകള്‍ പൂട്ടിയിടുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

Continue Reading

Trending