Connect with us

kerala

സത്യപ്രതിജ്ഞാ സ്ഥലത്തെ ജോലിക്കാരന് കോവിഡ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്കെത്തിയ ആള്‍ക്ക് കൊവിഡ്

Published

on

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്കെത്തിയ ആള്‍ക്ക് കൊവിഡ്. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റില്‍ വെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഹനത്തിലെ രഹസ്യ അറയില്‍ 200 കുപ്പി മാഹി മദ്യം; യുവാവ് അറസ്റ്റില്‍

വാഹനത്തിന്റെ പ്ലാറ്റ് ഫോമില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്.

Published

on

വാഹനത്തിലെ രഹസ്യ അറയില്‍ കടത്തിയ 200 കുപ്പി മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. രാജാക്കാട് മുക്കുടി സ്വദേശി അനന്തുവിനെയാണ് (28) എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്തികൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

വാഹനത്തിന്റെ പ്ലാറ്റ് ഫോമില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. പനംകുട്ടി പവര്‍ഹൗസ് പരിസരത്ത് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡും, ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ മദ്യം പിടികൂടുകയായിരുന്നു.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മദ്യവില്‍പന നടത്തുന്നയാളാണ് അനന്ദു. രാജാക്കാട് കനകക്കുന്ന് സ്വദേശിയുമായി ചേര്‍ന്നാണ് മദ്യവില്‍പ്പന നടത്തുന്നതെന്ന് പ്രതി മൊഴി നല്‍കി. കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.

Continue Reading

kerala

കരിപ്പൂര്‍ വിമാനത്താവള വികസനം; എന്‍ഒസി നല്‍കാത്ത നിലപാടില്‍ പ്രതിഷേധം

നവംബര്‍ 30ന് വിമാനത്താവള പരിസരത്ത് ധര്‍ണ

Published

on

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ വീടു നിര്‍മാണത്തിന് എന്‍ഒസി നല്‍കാത്ത എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാടിനെതിരെ പ്രക്ഷോഭം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും പരിസരവാസികളുടെ യോഗം തീരുമാനിച്ചു.

2047ല്‍ നടക്കാനിരിക്കുന്ന വികസനത്തിന്റെ പേരില്‍, എന്‍ഒസി നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തി.

വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ വഴി തുക അനുവദിച്ചവര്‍ക്കും നിര്‍മാണം നടത്താനാകാത്ത അവസ്ഥയാണ്. നവംബര്‍ 30നു വിമാനത്താവള പരിസരത്ത് ധര്‍ണ നടത്തും.

 

Continue Reading

kerala

ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം.

Published

on

പനിയും ഛര്‍ദിയും കാരണം മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. വിദ്യാര്‍ത്ഥികളെ കൈനാട്ടി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ആയിരത്തോളം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിലും 18 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഭക്ഷ്യവിഷബാധയേറ്റതുകൊണ്ടുത്തന്നെ അത് സ്‌കൂളില്‍ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.

വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ ലഭിച്ചിട്ടില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചശേഷം ഫലം വന്നാല്‍ കൂടുതല്‍ നടപടികളുണ്ടാകും.

 

Continue Reading

Trending