gulf
കോവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്സ് മരിച്ചു
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
റിയാദ്: ആലപ്പുഴ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്നകുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കടുത്ത പനിയെ തുടര്‍ന്ന് അതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പിതാവ്: ശിവരാമന് നായര്‍, മാതാവ്: മീനാക്ഷി അമ്മ, ഭര്‍ത്താവ്: രാജന് പിള്ള. മരണാന്തര നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതാക്കള്‍ രംഗത്തുണ്ട്.
gulf
വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരാള്‍കൂടി; വരുന്നു, റിയാദ് എയര്‍
റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
gulf
“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.
സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.

സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.
സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്മദ് സഹ്റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
GULF
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്
ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala18 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
-
kerala3 days agoസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന് സ്കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി
-
india3 days agoഎസ്.ഐ.ആർ പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം

