Connect with us

kerala

5980 പേര്‍ക്ക് കോവിഡ്; 18 മരണം

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 18 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3920 ആയി. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 738, പത്തനംതിട്ട 417, ആലപ്പുഴ 394, കോട്ടയം 234, ഇടുക്കി 385, എറണാകുളം 766, തൃശൂര്‍ 440, പാലക്കാട് 196, മലപ്പുറം 318, കോഴിക്കോട് 829, വയനാട് 315, കണ്ണൂര്‍ 277, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,14,847 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,34,767 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,24,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,389 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1178 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ഉപകാരമുണ്ടായില്ല. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന സിപിഐ യോഗത്തിലായിരുന്നു പിണറായിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാന്‍ കാരണമായി. ട്രോളി ബാഗ് വിവാദവും പത്രപരസ്യവും മറ്റൊരു കാരണം. വിവാദം യുഡിഎഫില്‍ ഐക്യമുണ്ടാക്കിയെന്നും യോഗത്തില്‍ ആരോപിച്ചു. യോഗത്തിന്റെ റിപ്പോര്‍ട്ടിന് സിപിഐ ജില്ലാ കൗണ്‍സിലും എക്സിക്യൂട്ടീവും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇ.പി ജയരാജന്റെ ആത്മകഥ എന്ന രീതിയില്‍ പ്രചരിച്ച കുറിപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുശേഷം ഒരുതവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് നീക്കങ്ങളും ചര്‍ച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്. നെല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിനോടുള്ള വിരോധം കര്‍ഷക വോട്ടുകള്‍ ലഭിക്കാത്തതിന് കാരണമായെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.

ഈ മാസം ആദ്യം 57,200 രൂപയായിരുന്നെങ്കിലും 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പിന്നീട് വില കുറഞ്ഞിരുന്നു. 20 ന് 56,320 രൂപയണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒമ്പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; സൗഹൃദ കരോളുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു

Published

on

പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ സൗഹൃദ കരോള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകളായ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. ഇരു സംഘടനകളും ചേര്‍ന്ന് ഇന്ന് സൗഹൃദ കാരള്‍ നടത്തും. സംഭവത്തില്‍ അധ്യാപക സംഘടനയും പ്രതിഷേധിക്കും. ഒന്‍പത് മണിക്ക് ഡിവൈഎഫ്ഐയുടെയും 10 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും പരിപാടികള്‍ നടക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ കരോള്‍ നടത്തുമ്പോള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയും ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു.

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ഇവര്‍ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നായിരുന്നു പരിഹാസം.

Continue Reading

Trending