Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 5,610 പേര്‍ക്ക് കോവിഡ്

5,131 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.19 പേര്‍ മരണമടഞ്ഞു. നിലവില്‍ 67795 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചില്‍ 22 ആരോഗ്യപ്രവര്‍ത്തകരുണ്ട്. 91931 സംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു. 6653 പേര്‍ രോഗമുക്തരായി.

5,131 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 350 പേരുടെ ഉറവിടം വ്യക്തമല്ല.

 

kerala

സഹകരണ ബാങ്കില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം: കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍

ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍

Published

on

ഇടുക്കി: കട്ടപ്പന സഹകരണ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍. കട്ടപ്പനയിലെ കോണ്‍ഗ്രസും മറ്റൊരു പാര്‍ട്ടിയും വ്യാപാരികളുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കട്ടപ്പന സ്വദേശിയും വ്യാപാരിയുമായ സാബു ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 14 ലക്ഷം തിരികെ നല്‍കി. രണ്ട് ലക്ഷം രൂപയായിരുന്നു സാബു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ മനംനൊന്ത് കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ സാബു ജീവനൊടുക്കുകയായിരുന്നു.

സാബുവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നുണ്ട്.

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

Published

on

തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 04 മുതല്‍ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളില്‍ വെച്ച്ാണ് നടക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്നും 110, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി പതിനയ്യായിരത്തില്‍ പരം കലാ പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുക. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷന്‍ സെന്ററുകളായി തെരഞ്ഞെടുത്തു.

കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. സ്വര്‍ണ്ണകപ്പിന്റെ ഘോഷയാത്ര 2024 ഡിസംബര്‍ 31ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂര്‍ത്തിയാക്കി 2025 ജനുവരി 3ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ തട്ടത്ത്മലയില്‍ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. പ്രസ്തുത വേദികള്‍ക്ക് കേരളത്തിലെ
നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, വിമണ്‍സ് കോളേജ്, മണക്കാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്. തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങള്‍ അരങ്ങേറുന്നത്. ടാഗോര്‍ തീയേറ്ററില്‍ നാടകവും, കാര്‍ത്തിക തിരുനാള്‍ തീയേറ്ററില്‍ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും
ഗോത്ര കലകള്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലും, ബാന്റ്മേളം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലും നടത്തപ്പെടുന്നു. ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്ട്രേഷന്‍ എന്നിവ എസ്.എം.വി. സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇപ്പോള്‍ ഉള്ള ഷെഡ്യൂള്‍ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഫസ്റ്റ് കോളും സെക്കന്റ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

kerala

ഷഫീഖ് വധശ്രമക്കേസ്: പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍

ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്

Published

on

ഇടുക്കി: നാലര വയസുകാരനായ ഷഫീഖിനെ കെലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്.

അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നും പ്രതികള്‍ക്ക് വേറെ കുട്ടികളുണ്ടെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.

2013ലായിരുന്നു സംഭവം. നാലര വയസ്സ്‌കാരനായ ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇത് കേസില്‍ വഴിത്തിരിവായി.

10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ്.

Continue Reading

Trending