Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

സംസ്ഥാനത്ത് ഇന്ന് 2216 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര് 285, എറണാകുളം 220, മലപ്പുറം 207, തൃശൂര് 176, കാസര്ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയില് നിന്നും വന്ന ഒരാള്ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 109 പേര്ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില് 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,30,13,503 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4579 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 170 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 389, കണ്ണൂര് 192, എറണാകുളം 208, മലപ്പുറം 202, തൃശൂര് 172, കാസര്ഗോഡ് 136, തിരുവനന്തപുരം 91, കോട്ടയം 124, കൊല്ലം 119, ആലപ്പുഴ 92, പത്തനംതിട്ട 72, വയനാട് 61, പാലക്കാട് 28, ഇടുക്കി 45 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
23 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കാസര്ഗോഡ് 12, എറണാകുളം 4, കണ്ണൂര് 3, കോഴിക്കോട് 2, പത്തനംതിട്ട, തൃശൂര് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര് 155, പാലക്കാട് 85, മലപ്പുറം 166, കോഴിക്കോട് 257, വയനാട് 35, കണ്ണൂര് 140, കാസര്ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,582 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,88,522 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,264 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,25,392 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 3872 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 524 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 357 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് പുനരധിവാസം: ‘ഈ സമയം വിമര്‍ശനങ്ങള്‍ക്ക് ഉള്ളതല്ല, പോസിറ്റീവായ ചിന്തകളാണ് വേണ്ടത്’; പ്രിയങ്ക ഗാന്ധി

മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Published

on

പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ക​ൽ​പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലാണ് മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി ക​ൽ​പ​റ്റ മാ​തൃ​ക വീ​ടു​ക​ൾ നിർമിക്കുന്നത്.

Continue Reading

kerala

വയനാട് ടൗണ്‍ഷിപ്പ്; പ്രതീക്ഷയുടെ തറക്കല്ലിട്ടു

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വയനാട് എല്‍സറ്റണ്‍ എസ്റ്റേറ്റില്‍ മാത്യകാ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തിന് വീട് നഷ്ടമായവര്‍ക്ക് സ്‌നേഹഭവനങ്ങള്‍ ഒരുങ്ങുകയാണ്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മൂന്ന് ഘട്ടങ്ങളിലായി 402 വീടുകളൊരുങ്ങും. കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തത് 64 ഹെക്ടര്‍ ഭൂമിയാണ്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിലാണ് വീട് ഒരുങ്ങുന്നത്. അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയും ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കമിടുന്നത് പുനര്‍നിര്‍മാണത്തിലെ ലോകമാതൃകയ്‌ക്കെന്നും ഒരു ദുരന്തബാധിതനും ഇനി ഒറ്റപ്പെടില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. വളരെ പ്രതീക്ഷയോടെ സമീപിച്ചിട്ടും കേന്ദ്രം സഹായിച്ചില്ലെന്നും മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രിയും ചടങ്ങില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സമയബനധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 20 കോടി വാഗ്ദാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ഇന്ന് കത്തയച്ചെന്നും കത്തിന്റെ ഭാഗം ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങില്‍ വായിക്കുകയും ചെയ്തു. അളക്കാന്‍ കഴിയാത്ത തീരാ നഷ്ട്ടമാണ് വയനാടിന് ഉണ്ടായതെന്നും ജാതി മത വര്‍ഗ രാഷ്ട്രിയ വിവേചനമില്ലാതെ ജനങ്ങള്‍ ദുരന്തത്തെ മറികടക്കാന്‍ പരിശ്രമിച്ചുവെന്നും പ്രിയങ്ക ഗാന്ധി എം.പി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

Trending