Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്; 14 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്

Published

on

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,17,13,060 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂര്‍ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂര്‍ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസര്‍ഗോഡ് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം 2 വീതം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 223, കൊല്ലം 262, പത്തനംതിട്ട 320, ആലപ്പുഴ 226, കോട്ടയം 531, ഇടുക്കി 62, എറണാകുളം 627, തൃശൂര്‍ 357, പാലക്കാട് 81, മലപ്പുറം 322, കോഴിക്കോട് 558, വയനാട് 97, കണ്ണൂര്‍ 303, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,20,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,82,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 680 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Published

on

പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള പ്രദേശത്ത് എത്തിയ വിഷ്ണുവിനെ മനു ആക്രമിച്ചു. ഈ ആക്രമണത്തിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

 

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending