Connect with us

kerala

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Published

on

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,581 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,531 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5050 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 376 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 52,710 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 313 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,045 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 344 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5978 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 921, കൊല്ലം 353, പത്തനംതിട്ട 508, ആലപ്പുഴ 229, കോട്ടയം 264, ഇടുക്കി 89, എറണാകുളം 1064, തൃശൂര്‍ 514, പാലക്കാട് 330, മലപ്പുറം 191, കോഴിക്കോട് 729, വയനാട് 262, കണ്ണൂര്‍ 376, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 52,710 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,18,279 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Published

on

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Continue Reading

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending