Connect with us

india

രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍; കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ഇന്ത്യയില്‍ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കൊവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ പറയുന്നു. ഒമ്പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു.

ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതിഷേധം: കേന്ദ്രം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധ നടപടികള്‍: ഇ.ടി മുഹമ്മദ് ബഷീര്‍

ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.

Published

on

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതിഷേധം. ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.

ഭരണഘടന വിരുദ്ധമായ നടപടികളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് ധർണ്ണയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‌ലിം, വിദ്യാർഥി സംഘടനകളും ധർണയിൽ പങ്കെടുത്തു.

Continue Reading

india

അനുമതിയില്ലാതെ പ്രതിഷേധം നടത്താനൊരുങ്ങി; ബി.ജെ.പി നേതാവ്‌ അണ്ണാമലൈ അറസ്റ്റിൽ

തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്.

Published

on

തമിഴ്‍നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്.

സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയെക്കൂടാതെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവരുൾപ്പെടെ നിരവധി തമിഴ്‌നാട് ബി.ജെ.പി നേതാക്കളെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

മഹിളാ മോർച്ച നേതാവും കോയമ്പത്തൂർ സൗത്ത് എം.എൽ.എയുമായ വനതി ശ്രീനിവാസൻ, വിനോജ് പി. സെൽവം, അമർ പ്രസാദ് റെഡ്ഡി എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.

തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന മേധാവി സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിൽ (TASMAC) 1000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാസ്മാക്കിന്റെ പ്രവർത്തനങ്ങളിൽ ഒന്നിലധികം ക്രമക്കേടുകൾ കണ്ടെത്തിയതായി ഇ.ഡി നേരത്തെ പറഞ്ഞിരുന്നു. ടെൻഡർ പ്രക്രിയകളിലെ കൃത്രിമത്വം, ഡിസ്റ്റിലറി കമ്പനികൾ വഴി 1,000 കോടി രൂപയുടെ കണക്കുകൂട്ടലിൽ പെടാത്ത പണമിടപാടുകൾ എന്നിവയായിരുന്നു ഇ.ഡി ചൂണ്ടിക്കാണിച്ചത്.

മാർച്ച് ആറിന് ടാസ്മാകിന്റെ ഡിസ്റ്റിലറികളുടെ കോർപ്പറേറ്റ് ഓഫീസുകൾ, പ്ലാന്റുകൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഈ അഴിമതികളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചതെന്ന് ഇ.ഡി പറഞ്ഞു.

Continue Reading

india

ക്രൈം ടെലിവിഷന്‍ ഷോ കണ്ട് ആസൂത്രണം ചെയ്തു; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

സ്ത്രീധനത്തിന്റെ പേരില്‍ യുവതി പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു

Published

on

ഭാര്യയെ കൊലപ്പെടുത്തി വാഹനാപകടമാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ മരണം അപകട മരണമായി പൊലീസ് വിലയിരുത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ക്രൂരമായ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യ്തു. മൂന്ന് ബന്ധുക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. സംഭവത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതി പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു.

ഫെബ്രുവരി 12ന് കാമ്പു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഷീത്ല റോഡില്‍ വാഹനാപകടത്തില്‍ 22കാരിയായ സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ വാഹനത്തില്‍ സഞ്ചരിച്ച ഭര്‍ത്താവ് പ്രദീപ് ഗുജാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പ്രതിയുടെ മൊഴികളിലെയും സംഭവസ്ഥലത്ത് നിന്നുമുള്ള തെളിവുകളുടെ പൊരുത്തക്കേടും പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

അതെസമയം, യുവതിയുടെ ശരീരത്തിലുള്ള മുറിവുകള്‍ വാഹനാപകടത്തില്‍ സംഭവിച്ചതല്ല. മറിച്ച് ക്രൂരമായ ആക്രമണത്തിന്റെ ഫലമാണെന്നാണ് സ്ഥിരീകരണം. കൂടുതല്‍ അന്വേഷണത്തില്‍ പ്രദീപ് ക്രൈം ടെലിവിഷന്‍ പരിപാടികള്‍ കണ്ട ശേഷമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമായിട്ടുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രദീപിനും പിതാവ് രാംവീര്‍ ഗുര്‍ജാറിനും ബന്ധുക്കളായ ബന്‍വാരി, സോനു ഗുജാറിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending