Connect with us

News

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്ക് ചൈനയില്‍ തടവുശിക്ഷ

സിറ്റിസണ്‍ ജേണലിസ്റ്റ് സാങ് സാനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയിയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ തടവു കേന്ദ്രത്തിലാണ്

Published

on

വുഹാന്‍: ചൈനയിലെ വുഹിനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തകക്ക് തടവു ശിക്ഷ. സിറ്റിസണ്‍ ജേണലിസ്റ്റ് സാങ് സാനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയിയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ തടവു കേന്ദ്രത്തിലാണ്. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിച്ചു എന്നതാണ് സാനിനെതിരെയുള്ള കുറ്റം.

37കാരിയായ സാന്‍ നേരത്തെ അഭിഭാഷകയായിരുന്നു. ചൈനയില്‍ ആക്ടിവിസ്റ്റുകളെ ഒതുക്കാന്‍ പൊതുവെ ഉപയോഗിച്ചു വരുന്ന കുറ്റങ്ങളാണ് സാങ് സാനു മേലും ചുമത്തിയിട്ടുള്ളത്. വുഹാനിലെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത മറ്റു പലരെയും ചൈനീസ് ഭരണകൂടം നോട്ടമിട്ടിട്ടുണ്ട്. ഇവരില്‍ ചിലരെ കാണാതായിട്ടുമുണ്ട്.

2019 നവംബര്‍ 17നാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയത്. പിന്നീട് ലോകമാകെ രോഗം പ്രസരിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും  പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ    

18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ. അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ പത്ത് ശതമാനം ഇളവാണ് ലഭിക്കുക. കൂടാതെ പത്ത് കിലോ അധിക ബാഗേജും അനുവദിക്കുന്നെ് എയര്‍ഇന്ത്യ അറിയിപ്പി ല്‍ വ്യക്തമാക്കി. കൂടാതെ എയര്‍ ഇന്ത്യ വെബ് സൈറ്റിലൂടെയോ ഓഫീസ് മുഖേനയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി യാത്രാ തിയ്യതി മാറ്റുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിലാണ് പത്ത് ശതമാനം ഇളവ് ലഭിക്കുക.
പുതിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി യുവ സഞ്ചാരികള്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വ്യത്യസ്ത സംസ്‌കാരങ്ങളുമായി ബന്ധപ്പെടാനും സാധിക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാ ഭ്യാസ യാത്രകളില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയ്ക്കുള്ളിലെ 49 നഗരങ്ങള്‍ക്ക് പുറമേ, വിദേശരാജ്യങ്ങളിലെ 42 വിമാനത്താവളങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാ നഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് ആനുകൂല്യം കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ്പ് ബുക്കിംഗുകളില്‍ എയര്‍ ഇന്ത്യ നിലവില്‍ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നി ല്ലെന്നും ഇത് വിദ്യാര്‍ത്ഥി യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 999 രൂപ വരെയും ലാഭിക്കാന്‍ കഴിയും. കൂടാതെ എയര്‍ഇന്ത്യയുമായി ബന്ധമുള്ള ബാങ്കുകളുടെ കാര്‍ഡുക ളിലൂടെയോ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പിലോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുമ്പോള്‍ യാത്ര ക്കാര്‍ക്ക് പ്രത്യേക ഇളവുകളുണ്ട്.
മഹാരാജ ക്ലബ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ ഇന്ത്യയുടെ ന വീകരിച്ച ലോയല്‍റ്റി പ്രോഗ്രാമായ ‘മഹാരാജ ക്ലബില്‍’ എന്റോള്‍ ചെയ്യാനും കോംപ്ലിമെന്ററി ടിക്കറ്റുകള്‍, അപ്ഗ്രേഡുകള്‍ മുതലായവയ്ക്കായി റിഡീം ചെയ്യുന്നതിനായി ഓരോ യാത്രയിലും റിവാര്‍ഡ് പോയിന്റുകള്‍ നേടാനും കഴിയും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അഭ്യന്തര സര്‍വ്വീസില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് കുറഞ്ഞത് 12 വയസ്സ് പൂര്‍ത്തിയായിരിക്കണം. അന്താരാഷ്ട്ര യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ 12നു 30നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് ഒരു അധ്യയന വര്‍ഷത്തേക്കെങ്കിലും ഒരു മുഴുവന്‍ സമയ കോഴ്‌സില്‍ എന്റോള്‍ ചെയ്തവരായിരിക്കുകയും വേണം.
കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ ബോര്‍ഡ്, സര്‍വ്വകലാശാലയോ അല്ലെങ്കില്‍ അംഗീകൃത സ്‌കൂള്‍, കോളേജ്, സര്‍വ്വകലാശാല മുതലായവയുമായി അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഫലയേറ്റ് ചെയ്ത സ്ഥാപനത്തില്‍നിന്നുള്ള സാധുവായ ഒരു ഐഡി കാര്‍ഡ്, അല്ലെങ്കില്‍ സ്വീകാര്യതാ കത്ത് അതുമല്ലെങ്കില്‍ സാധുവായ സ്റ്റുഡന്റ് വിസ ഇതില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.  മുന്‍കാലങ്ങളില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യൂത്ത് ഫെയര്‍ സംവിധാനം നിലനിന്നിരുന്നു. യൂത്ത് ഫെയര്‍ എന്ന പേരില്‍ 18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 30 ശതമാനം വരെ നിരക്ക് കുറവ് അനുവദിച്ചിരുന്നു. പില്‍ക്കാലത്ത് അത് നിര്‍ത്തല്‍ ചെയ്യുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുമായി എയര്‍ഇന്ത്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

kerala

തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്

വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്.

Published

on

തിരുവനന്തപുരത്ത് സ്‌കൂളിൽ നിന്നും പ്ലസ് വൺ വിദ്യാർഥിയെ സിപിഎം പ്രവർത്തകർ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാർഥി. വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. അധ്യാപകരോട് വിദ്യാർഥിയുടെ വീട്ടുകാരാണ് തങ്ങളെന്നും ഇവർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

വൈകീട്ടാണ് എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന് പരാതിയുമായി പിതാവ് രംഗത്തുവന്നത്. തിരുവനന്തപുരം പേരൂർക്കട പിഎസ്എൻഎം സ്‌കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്.

ഏണിക്കര സ്വദേശിയുടെ മകനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. മകനെ കാണാനായി പിതാവ് സ്‌കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുല്ലശ്ശേരി സ്‌കൂളിലെ +1 വിദ്യാർഥിയെയാണ് പാർട്ടി പ്രവർത്തകർ കൊണ്ടുപോയത്.

Continue Reading

crime

കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വഞ്ചന; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

Published

on

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം ഭീഷണിപ്പെടുത്തൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബദൗണിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണ് ബിൽസിയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് ചന്ദ്ര ശാക്യക്കെതിരെ കേസ് എടുത്തത്.

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. പത്ത്‌ ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ശനിയാഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2022 മുതൽ തങ്ങളുടെ ബദൗണിലെ സ്ഥലം വിൽക്കാൻ ശാക്യയും കൂട്ടാളികളും തൻ്റെ കുടുംബത്തെ സമ്മർദത്തിലാക്കുന്നുവെന്ന്
കാണിച്ച് ഉജാനി കോട്‌വാലി പ്രദേശത്തെ താമസക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.

17 കോടിയോളം വരുന്ന സ്ഥലം 80 ലക്ഷം രൂപയ്ക്ക് വിൽക്കാൻ എം.എൽ.എ അവരെ നിർബന്ധിച്ചു. സമ്മർദത്തിന് വഴങ്ങി 16.50 കോടി രൂപയ്ക്ക് അവർ സ്ഥലം വിൽക്കേണ്ടി വന്നെന്ന് പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘കരാർ പ്രകാരം, തുകയുടെ 40% മുൻകൂറായി നൽകണം, ബാക്കി തുക വിൽപ്പന രേഖ പൂർത്തിയാക്കിയാൽ നൽകണം,’ പരാതിക്കാരൻ പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ കുടുംബത്തിന് ഉടൻ തന്നെ ഒരു ലക്ഷം രൂപ എം.എൽ.എ നൽകി. തുടർന്ന് എം.എൽ.എ.യുടെ കൂട്ടാളികൾ ഭൂമി കൈമാറാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തി.

എന്നാൽ, മുഴുവൻ തുകയും നൽകാത്ത പക്ഷം വിൽപ്പനയുമായി മുന്നോട്ടുപോകാൻ അവർ വിസമ്മതിച്ചു. ഇതിന് പകരമായി രണ്ട് വ്യാജ ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 17ന് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ എം.എൽ.എയെ കാണാൻ പോയപ്പോൾ ഭാര്യ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

Continue Reading

Trending