Connect with us

local

ആശങ്ക ഉയര്‍ത്തി കോവിഡിന്റെ ആന്ധ്ര വകഭേദം

ചെറുപ്പക്കാരിലും രോഗപ്രതിരോധശേഷി ഉള്ളവവരെ പോലും വൈറസ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

ഹൈദരാബാദ് : ആന്ധ്ര പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നു കോവിഡിന്റെ പുതിയ വകഭേദം അപകടകരമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണാ വൈറസിനെകാള്‍ 15 ഇരട്ടി രോഗവ്യാപന ശേഷിയാണ് ഇതിനുള്ളത്. ചെറുപ്പക്കാരിലും രോഗപ്രതിരോധശേഷി ഉള്ളവവരെ പോലും വൈറസ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

കേരളപ്പിറവി ദിനത്തില്‍ രക്തദാന ക്യാമ്പ് നടത്തി ഇന്‍ക്വിലാബ് ഫൗണ്ടേഷന്‍

Published

on

കോഴിക്കോട് : കേരളപ്പിറവി ദിനത്തില്‍ കോഴിക്കോട് മിംസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി ഇന്‍ക്വിലാബ് ഫൗണ്ടേഷന്‍. രക്തദാനത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി കൂടുതല്‍ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ച് മുന്നോട്ട് പോകും.

ചെയര്‍മാന്‍ സി.എം മുഹാദ്, ജനറല്‍ സെക്രട്ടറി ഹുസ്നി മുബാറക്ക് ഓമശ്ശേരി, ട്രഷറര്‍ ഷിഹാദ് പി.എം, കോ-ഓര്‍ഡിനേറ്റര്‍മാരായ അദ്നാന്‍ പൊക്കുന്ന്, തുഫൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

local

കോഴിഫാമിനു കാവൽ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു

വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Published

on

കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു. കോഴിഫാമിനു കാവൽ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജ‌ഞാത ജീവി രാത്രിയിൽ കൊന്നുതിന്നത്.

ഒരു ഭാഗത്ത് വലിയ കാടായതിനാൽ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തിൽ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.

ചികിത്സ നൽകിയ നായയെ രാത്രിയിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്പോൾ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.

ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്പുഴ ഫോറസ്‌റ്റ് സ്‌റ്റേഷനിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയിൽ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തിൽപ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.

Continue Reading

kerala

ചന്ദ്രിക സാഹിത്യലോകത്തിന് നൽകിയ സംഭാവന വിലമതിക്കാനാവത്തത്: കൽപറ്റ നാരയണൻ

പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

Published

on

കൊയിലാണ്ടി: ചന്ദ്രിക കേരളത്തിലെ സാംസ്കാരിക സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതെന്ന് പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരയണൻ മാസ്റ്റർ പറഞ്ഞു. പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

മലയാളക്കരയിൽ സത്യസന്ധമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ദിനപ്പത്രം പ്രചാരണ കാമ്പയിൻറെ കൊയിലാണ്ടി മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി പത്രം കൈമാറി.ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ മoത്തിൽ അബ്ദുറഹ്മാൻ,പി.വി അഹമ്മദ്,അലി കൊയിലാണ്ടി,അസീസ് മാസ്റ്റർ,ചന്ദ്രിക മണ്ഡലം കോഡിനേറ്റർ പി.കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending