Connect with us

india

കോവിന്‍ റജിസ്‌ട്രേഷന്‍ നേരത്തേ ചെയ്യേണ്ട; വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വന്നാല്‍ മതി

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Published

on

ഡല്‍ഹി: കോവിഡ് വാക്‌സീനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യയില്‍ കൂടുതലുള്ള 18-44 പ്രായക്കാര്‍ക്കു പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതു കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനും സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാനും നിര്‍ണായകമാണെന്നാണു വിദഗ്ധരുടെ നിര്‍ദേശം. നിലവില്‍ ജനസംഖ്യയുടെ 3.3 ശതമാനം പേര്‍ക്കു മാത്രമേ വാക്‌സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന്‍ അച്ഛനെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി

മൈസൂരു പെരിയപട്ടണ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയില്‍ താമസിക്കുന്ന അണ്ണപ്പ (60) ആണ് മരിച്ചത്

Published

on

മൈസൂരു: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. മൈസൂരു പെരിയപട്ടണ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയില്‍ താമസിക്കുന്ന അണ്ണപ്പ (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പാണ്ഡു (32)വിനെ ബൈലകുപ്പെ പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലാണ് സംഭവം. അച്ഛനും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അച്ഛനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാക്കി മാറ്റാനായിരുന്നു മകന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Film

ബോളിവുഡില്‍ ബേബി ജോണിന് പകരം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍

വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

Published

on

വരുണ്‍ ധവാന്‍ നായകനായെത്തിയ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

ചുരുക്കം തിയേറ്ററുകളില്‍ മാത്രമായിരുന്നു മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് റിലീസായത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിക്കുകയായരുന്നു.

വരുണ്‍ ധവാന്‍ ചിത്രമായ ബേബി ജോണ്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആദ്യവാരം അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ 27.6 കോടി രൂപയാണ് ‘മാര്‍ക്കോ’ നേടിയത്. 8ാം ദിവസം 2.3 കോടിയും 9ാം ദിവസം 2.70 കോടിയും നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ആഴ്ചയില്‍ വരുമാനംകുതിച്ചു, മൊത്തം കളക്ഷന്‍ ഏകദേശം 32.60 കോടി രൂപയായി.

Continue Reading

india

റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു ഗുജറാത്തില്‍ എട്ടു വയസുകാരനു കണ്ണ് നഷ്ടമായി

അപകടത്തില്‍ ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു

Published

on

ഗുജറാത്തിലെ സ്‌കൂളില്‍ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ടു വയസുകാരനു ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തില്‍ കണ്ണു നഷ്ടമായത്.

കഴിഞ്ഞ വ്യാഴാഴ്ച വിരുപുര്‍ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോള്‍ പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്ക ശനിയാഴ്ചയാണു കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെയാണ് കിറ്റുകള്‍ വിതരണം ചെയ്തതെങ്കില്‍ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവമുണ്ടായയുടന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

Continue Reading

Trending