Connect with us

india

കോവിഡ് വാക്‌സിന്‍ വിതരണം; ഡ്രൈ റണ്‍ അടുത്തയാഴ്ച്ച, നാല് സംസ്ഥാനങ്ങളില്‍

ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്

Published

on

ഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്തയാഴ്ച നടക്കും. നാലു സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.

ലോകാരോഗ്യ സംഘടനയും യുഎന്‍ഡിപിയും സഹകരിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുക, സൗകര്യങ്ങള്‍ ഒരുക്കുക, മാപ്പിംഗ്, ഗുണഭോക്തൃ ഡാറ്റ തയ്യാറാക്കല്‍, ടീം അംഗങ്ങളുടെ വിന്യാസം, മോക്ക് ഡ്രില്ലുകള്‍, അവലോകന മീറ്റിംഗുകള്‍ തുടങ്ങിയവയാണ് നടത്തുക.

ഓരോ സംസ്ഥാനങ്ങളിലെയും ഒന്നോ രണ്ടോ ജില്ലകളെയാകും ഡ്രൈ റണ്ണിനായി തെരഞ്ഞെടുക്കുക. ഇവിടങ്ങളിലെ ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാറിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പഞ്ചാബില്‍ ലുധിയാന, ഷഹീദ് ഭഗത് സിങ് നഗര്‍ ജില്ലകളില്‍ ഡിസംബര്‍ 28,29 തീയതികളില്‍ അഞ്ചു ലൊക്കേഷനുകളിലായി ഡ്രൈ റണ്‍ നടത്തുമെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബലാത്സംഗം എതിര്‍ത്തു; എട്ടുവയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇര്‍ഷാദിനെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Continue Reading

india

ശീതതരംഗത്തില്‍ അകപ്പെട്ട് ഉത്തരേന്ത്യ; ഡല്‍ഹി വിമാനത്താവളത്തില്‍ മുന്നറിയിപ്പ്

അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

Published

on

ന്യൂഡല്‍ഹി: ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ നിരവധി പ്രദേശങ്ങളില്‍ യാത്രാതടസ്സവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വിമാന സര്‍വിസില്‍ തടസ്സങ്ങളില്ല. എന്നാല്‍ അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാവിലെ ഏഴു മണിക്ക് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. മൂടല്‍മഞ്ഞ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ നേരിയതോ ഇടതൂര്‍ന്നതോ ആയ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതല്‍ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ പകല്‍ സമയത്ത് ചെറിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Continue Reading

india

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ ഇന്നലെ രാത്രിയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ എസ്.ഐയുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ ശരിയാക്കിയിരുന്നത്. മരണകാരണം വ്യക്തമല്ല.

അതേസമയം കൂട്ട ആത്മഹത്യയാണെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending