Connect with us

india

കോവിഡ്; നാല് ലക്ഷം ഡോസ് വാക്സീൻ കൂടി ഇന്ന് രാത്രിയെത്തിക്കും

കോവിഷീൽഡ് വാക്സീൻ 4 ലക്ഷം ഡോസ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും

Published

on

വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി നാല് ലക്ഷം ഡോസ് വാക്സീൻ കൂടി ഇന്ന് രാത്രിയെത്തിക്കും. എഴുപത്തയ്യായിരം ഡോസ് വാക്സീൻ രാവിലെയെത്തി. 18 കഴിഞ്ഞവരുടെ വാക്സിനേഷൻ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

കോവിഷീൽഡ് വാക്സീൻ 4 ലക്ഷം ഡോസ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. നാളെ എറണാകുളം, കോഴിക്കോട് റീജിയണുകളിലേയ്ക്ക് വാക്സീൻ വിതരണം ചെയ്യും. കൊവാക്സിൻ 75000 ഡോസ് രാവിലെയെത്തി. നാളെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടു ലക്ഷമായി സ്റ്റോക്ക് ചുരുങ്ങിയതോടെ പല ജില്ലകളിലും പരിമിതമായ കേന്ദ്രങ്ങളിലാണ് ഇന്ന് കുത്തിവയ്പുണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ന്യൂയര്‍ ഹിന്ദുക്കളുടേതല്ല, ആഘോഷിക്കരുത്; ‘ഹിന്ദു യുവാക്കള്‍ അപകടത്തില്‍ മരിക്കുന്നതിന് പകരം മതത്തിന് വേണ്ടി മരിക്കണം- ബി.ജെ.പി എംഎല്‍എ രാജ സിങ്

നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് രാജ സിങ്.

Published

on

ജനുവരി ഒന്നിനുള്ള പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ടി. രാജ സിങ്. ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഇന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് രാജ സിങ്. പുതുവത്സരാഘോഷത്തിന് പകരം ഹിന്ദു ധര്‍മം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണ?മെന്നും അദ്ദേഹം ഹിന്ദു യുവാക്കളെ ഉപദേശിച്ചു.

‘ഇത് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയില്‍ വീഴുകയും വരും തലമുറകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ഹിന്ദു യുവാക്കള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പബ്ബുകളിലേക്കും ബാറുകളിലേക്കും റിസോര്‍ട്ടുകളിലേക്കും തിരിയുന്ന പ്രവണത താന്‍ നിരീക്ഷിക്കുന്നുണ്ട്’ -രാജ സിങ് പറഞ്ഞു.

‘ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവര്‍ഷമാണ്. സനാതനികളുടെ (ഹിന്ദുക്കളുടെ) അല്ല. മറ്റ് സമുദായങ്ങളുടെ പുതുവര്‍ഷത്തെ ആളുകള്‍ സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉഗാദി ഉത്സവം, ചൈത്ര ശുക്ല പ്രതിപദ എന്നിവയാണ് നമ്മുടെ പുതുവര്‍ഷം ആരംഭിക്കുന്നത്’ -രാജാ സിങ് പറഞ്ഞു. പുതുവത്സരം ആഘോഷിക്കാന്‍ അമിതവേഗതയില്‍ വാഹനമോടിച്ച് റോഡില്‍ മരിക്കുന്നതിന് പകരം ഹിന്ദു ധര്‍മ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കള്‍ ജീവന്‍ ബലിയര്‍പ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

Continue Reading

india

ബി.ജെ.പി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യും: സുവേന്ദു അധികാരി

സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്. 

Published

on

പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്.

മമതയോട് നിയമപ്രകാരം പലിശയടക്കം പ്രതികാരം ചെയ്യുമെന്നും എന്നാല്‍ അത് ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുതന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദേശ്ഖാലി ഉള്‍പ്പെടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല മമത കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും ബി.ജെ.പി ഔട്ട്‌റീച്ച് പ്രോഗ്രാമിനായി അവിടെയെത്തി. ആ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സംഭവിച്ചതെല്ലാം മറക്കാന്‍ നിങ്ങള്‍ (മമത ബാനര്‍ജി) ജനങ്ങളോട് ആവശ്യപ്പെട്ടു. സന്ദേശ്ഖാലിയിലെ ജനങ്ങള്‍ അതൊന്നും മറക്കില്ല. ഞാനുള്‍പ്പെടെ ആരും മറക്കില്ല. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സന്ദേശ്ഖാലി സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കും. സന്ദേശ്ഖാലിയിലെ സ്ത്രീകളെ നിങ്ങള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലേക്ക് അയച്ചു. സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതിന് നിങ്ങളെയും ബി.ജെ.പി ജയിലിലേക്ക് അയക്കും,’ സുവേന്ദു അധികാരി പറഞ്ഞു.

ഷാജഹാന്‍ ഷെയ്ഖിനെപ്പോലുള്ള തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതിന് പ്രദേശത്തെ സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ മമത ബാനര്‍ജി ഗൂഢാലോചന നടത്തിയെന്നും സുവേന്ദു അധികാരി ആരോപിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദേശ്ഖാലി സംഭവത്തിന് പിന്നില്‍ ഒരു കള്ളക്കളി നടന്നതായി ആരോപിച്ചിരുന്നു. പണം ഉപയോഗിച്ചാണ് അത് നടത്തിയതെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം നുണയാണെന്ന് ആളുകള്‍ക്ക് പിന്നീട് മനസിലായി. സത്യം ഒടുവില്‍ പുറത്തുവന്നു. ഇവയെല്ലാം പഴയകാര്യങ്ങളാണ്. ഈ കാര്യങ്ങള്‍ മനസില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ മമത ബാനര്‍ജി തിങ്കളാഴ്ച പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും പ്രാദേശിക തൃണമൂല്‍ നേതാക്കളെ ലൈംഗികാതിക്രമക്കേസില്‍ കുടുക്കാനും സുവേന്ദു അധികാരി ഗൂഢാലോചന നടത്തി സ്ത്രീകള്‍ക്ക് പണം നല്‍കി കെട്ടിച്ചമച്ചതാണ് സന്ദേശഖാലി സംഭവം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണത്തിന് തൊട്ടുപിന്നാലെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബസിര്‍ഹട്ട് ലോക്സഭാ സീറ്റില്‍ ടി.എം.സി വിജയിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി.

 

Continue Reading

india

യോഗി ആദിത്യനാഥിന്റെ യു.പിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ആക്രമണം നേരിട്ട മുസ്ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്. 

Published

on

പശുവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായ മുസ്‌ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസെടുത്തു. ഷാഹിദ് ദീന്‍ എന്ന യുവാവാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.

ഷാഹിദ് ദീനിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മജോല പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 302 പ്രകാരം കൊലപാതകകുറ്റമാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.

മാണ്ഡി സമിതി ചൗക്കിക്ക് സമീപത്ത് വെച്ചായിരുന്നു അക്രമമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മീററ്റിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡിസംബര്‍ 31ന് ഷാഹിദ് ദിന്‍ മരണപ്പെടുകയായിരുന്നു.

ഷാഹിദ് ദീനിന്റെ കൂടെയുണ്ടായിരുന്നവര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയും പിന്നാലെ പ്രകോപിതരായ അക്രമികള്‍ ഷാഹിദിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാഹിദ് രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങൡ പ്രചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ആക്രമണത്തിനിരയായി മരിച്ച ഷാഹിദിനും സുഹൃത്തുക്കള്‍ക്കെതിരെയും ഗോവധത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending