kerala
കോവിഡ് കാലത്തെ സര്‍വകലാശാല പരീക്ഷകള്‍ പ്രതിസന്ധിയില്‍
കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന് കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

കോവിഡ് മൂന്നാം തരംഗം ഭീതി ജനിപ്പിച്ചു വരുമെന്ന പ്രഖ്യാപനത്തിനിടയിലും സര്‍വകലാശാല പരീക്ഷകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിനോ സര്‍ക്കാരിനോ പ്രത്യേകിച്ചൊരു തീരുമാനവുമില്ല. കോളജുകളിലെ ഡിഗ്രി – പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ കൃത്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ മുടക്കമില്ലാതെ തീര്‍ക്കുന്നുണ്ട്. ക്ലാസുകള്‍ തീര്‍ക്കുന്നതല്ലാതെ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേകിച്ചൊരു മാര്‍ഗരേഖയുമിറക്കി സര്‍വകലാശാലകള്‍ക്കെത്തിച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളില്‍ ഡിഗ്രി ആറാം സെമസ്റ്റര്‍ ക്ലാസുകള്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല. കാലിക്കറ്റിനു കീഴിലെ ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ ഡിഗ്രിയിലേക്കു കടന്നവരുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളും, ഇപ്പോള്‍ അഞ്ചാം സെമസ്റ്ററിലേക്കു കടന്നവരുടെ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകളും എന്നാണു നടക്കുകയെന്ന് സര്‍വകലാശാലയിലുള്ളവര്‍ക്കുപോലുമറിയില്ല. അവസാനം വിവിധ സെമസ്റ്റര്‍ പരീക്ഷകള്‍ ഒന്നിച്ചെഴുതേണ്ടിയും വരും. ഇതുപോലെ പി.ജി കോഴ്‌സുകളുടെ വിവിധ പരീക്ഷകളും മുടങ്ങിക്കിടക്കുകയാണ്.
കോവി ഡ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നിട്ടും കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഭാവി ജീവിതം കരുപ്പിടിപ്പിക്കണമെങ്കില്‍ പരീക്ഷ എഴുതി വിജയിക്കണം. ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മേനി നടിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ഒരു വര്‍ഷമായി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈന്‍ വഴി നടത്തി ഫലം നല്‍കാമായിരുന്നു.
ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നടത്തേണ്ടിയിരുന്നു. ഇതും ഇത്ര കാലമായിട്ടും ചെയ്തിട്ടില്ല. പൂനെ സര്‍വകലാശാല അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണ്‍ലൈനില്‍ നടത്തി ഫലം നല്‍കിക്കഴിഞ്ഞു. കുസാറ്റിലും ടെക്‌നിക്കല്‍ സര്‍വകലാശാലയിലും ഈ രീതി പരീക്ഷിച്ചു കഴിഞ്ഞു. എം.ജിയില്‍ വാഴ്‌സിറ്റി ആസ്ഥാനത്ത് ഒരു കോടി രൂപ മുടക്കി കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമൊരുക്കി ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ സ്ഥാപിച്ചു.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ എം.ജി ഓണ്‍ലൈന്‍ വഴി നടത്തി വിജയിച്ചു. ഇനി എം.ജി ആസ്ഥാനത്തെ ഡിപ്പാര്‍ട്ടുമെന്റുകളിലാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ്. അതു കഴിഞ്ഞ് അഫിലിയേറ്റഡ് കോളജുകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് സജ്ജമായി കഴിഞ്ഞു. ഇതെല്ലാം നേരത്തേയുള്ള മുന്നൊരുക്കങ്ങളിലൂടെയാണ് എം.ജി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയാണ് സംസ്ഥാനത്ത് അഫിലിയേറ്റഡ് കോളജുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലും കൂടുതല്‍ പഠിതാക്കളുള്ള സര്‍വകലാശാല. ഇവരുടെ പരീക്ഷാ നടത്തിപ്പിനെ പറ്റി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഒന്നും പറയുന്നില്ല.
ഓണ്‍ലൈന്‍ പരീക്ഷ അല്ലാതെ മറ്റു രീതിയില്‍ അടുത്ത കാലത്തൊന്നും പരീക്ഷ നടത്താന്‍ കാലിക്കറ്റെന്നല്ല ഒരു സര്‍വകലാശാലക്കുമാകില്ല. കാലിക്കറ്റ് വാഴ്‌സിറ്റി ആസ്ഥാനത്തെ ഡിപാര്‍ട്ടുമെന്റുകളിലെ പി.ജി പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്താനാണ് വി.സിക്കും വാഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കും താല്‍പര്യം. എന്നാല്‍ ഇത്തരമൊരു തീരുമാനം സിന്‍ഡിക്കേറ്റോ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയോ അറിയാതെ നടക്കില്ലെന്ന തീരുമാനത്തിലാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍. ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെങ്കില്‍ വിദ്യാര്‍ത്ഥി – അധ്യാപക സംഘടനകളുമായും ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തണം.
സാങ്കേതിക മേഖലയില്‍ വിദഗ്ധരെ ഉപയോഗിച്ച് വിപുലമായ പദ്ധതികള്‍ തയാറാക്കി സൗകര്യങ്ങള്‍ ഒരുക്കണം. ഇതെല്ലാം ഇനിയെന്നാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു കാര്യം ഉറപ്പായി. ഇങ്ങനെ പോയാല്‍ കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന് കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
kerala
ഷഹബാസ് വധക്കേസ്; വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പുറത്ത് വിടരുത്; ബാലാവകാശ കമ്മീഷന് കത്ത് നല്‍കി കുടുംബം
നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു.

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കത്ത് നല്‍കി പിതാവ്. നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവിടാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം.
ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ പറഞ്ഞു. ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.
kerala
ഇടിവെട്ടിപ്പെയ്‌തേക്കും; കുടയെടുക്കാം; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 21ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലേര്‍ട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
kerala
വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം
ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

തമിഴ്‌നാട് വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു