കോവിഡ് പരിശോധനയ്ക്ക് എത്തുന്നവര്‍ വാക്‌സീന്‍ സ്ഥിതിയും രേഖപ്പെടുത്തണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) മാര്‍ഗനിര്‍ദേശം. ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം.
മറ്റു നിര്‍ദേശങ്ങള്‍:
ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ കൂടി നടത്തണം.
കൂട്ട നിരീക്ഷണത്തിനും പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. കൂടുതല്‍ സ്ഥലങ്ങളില്‍ ഉറപ്പാക്കണം.
പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളേയുള്ളൂവെങ്കില്‍ പരിശോധന നടന്നില്ലെങ്കില്‍ പോലും കോവിഡ് സംശയിക്കുന്നയാള്‍ സ്വയം നിരീക്ഷണത്തില്‍ പോകണം.
രോഗലക്ഷണമുള്ളവര്‍ യാത്രകള്‍ ഒഴിവാക്കുക. രോഗലക്ഷണമില്ലാത്തവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക.
ആര്‍ടിപിസിആര്‍ ഒഴിവാക്കാവുന്ന സാഹചര്യം:
റാപ്പിഡ് ആന്റിജന്‍, ആദ്യ ആര്‍ടിപിസിആര്‍ പരിശോധനകളില്‍ പോസിറ്റീവായാല്‍.
കോവിഡ് സ്ഥിരീകരിച്ചു 10 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കു തുടര്‍ച്ചയായി 3 ദിവസം പനിയോ മറ്റോ ഇല്ലെങ്കില്‍.
കോവിഡ് മുക്തി നേടി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍.
പൂര്‍ണാരോഗ്യമുള്ളവര്‍ സംസ്ഥാനാന്തര യാത്ര നടത്തുമ്പോള്‍.