Connect with us

kerala

ഇന്ന് 3966 പേര്‍ക്ക് കോവിഡ്; 4544 പേര്‍ക്ക് രോഗമുക്തി-23 മരണം

24 മണിക്കൂറിനിടെ 39,108 സാമ്പിളുകള്‍ പരിശോധിച്ചു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 3966 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 39,108 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ശതമാനം. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്‍. ബാലന്‍ (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പി.സി. ഫിലിപ് (72), കോട്ടയം സ്വദേശി കെ.സി. ജോണ്‍ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ. ജോസഫ് (65), ഗുരുവായൂര്‍ സ്വദേശി ഐ.എസ്. വാസു (80), മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണന്‍ (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസന്‍ (87) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 574, തൃശൂര്‍ 507, എറണാകുളം 261, കോഴിക്കോട് 340, പാലക്കാട് 176, കോട്ടയം 341, തിരുവനന്തപുരം 177, ആലപ്പുഴ 224, കൊല്ലം 219, പത്തനംതിട്ട 120, ഇടുക്കി 121, കണ്ണൂര്‍ 107, വയനാട് 98, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 334, കൊല്ലം 378, പത്തനംതിട്ട 127, ആലപ്പുഴ 251, കോട്ടയം 202, ഇടുക്കി 174, എറണാകുളം 476, തൃശൂര്‍ 826, പാലക്കാട് 228, മലപ്പുറം 779, കോഴിക്കോട് 455, വയനാട് 93, കണ്ണൂര്‍ 136, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,885 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,21,522 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13,608 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,531 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,077 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1594 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

kerala

‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി

Published

on

എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.

Continue Reading

kerala

ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്; പരാതിയുമായി നടി

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്

Published

on

ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

Continue Reading

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

Trending