Connect with us

kerala

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് 8772 പേര്‍ക്കെതിരെ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1445 പേര്‍ക്കെതിരെ കേസെടുത്തു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് ് 8772 പേര്‍ക്കെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ഏഴ്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കണ്ണൂര്‍ രണ്ട്, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഒമ്പത്, പാലക്കാട് എട്ട്, കണ്ണൂര്‍ ഏഴ് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1445 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 537 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 193, 12, 5, തിരുവനന്തപുരം റൂറല്‍ 260, 195, 11, കൊല്ലം സിറ്റി 218, 23, 16, കൊല്ലം റൂറല്‍ 509, 0, 0, പത്തനംതിട്ട 29, 34, 1, ആലപ്പുഴ 51, 19, 3, കോട്ടയം 15, 14, 0, ഇടുക്കി 7, 2, 0, എറണാകുളം സിറ്റി 5, 2, 1, എറണാകുളം റൂറല്‍ 4, 0, 1, തൃശൂര്‍ സിറ്റി 32, 36, 14, തൃശൂര്‍ റൂറല്‍ 13, 19, 2, പാലക്കാട് 17, 37, 0, മലപ്പുറം 17, 26, 1, കോഴിക്കോട് സിറ്റി 3, 0, 0, കോഴിക്കോട് റൂറല്‍ 13, 17, 2, വയനാട് 1, 0, 0, കണ്ണൂര്‍ 5, 10, 0, കാസര്‍ഗോഡ് 53, 91, 0.

 

kerala

CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്

Published

on

കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.

പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.

ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.

മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.

Continue Reading

kerala

സൈബർ ആക്രമണത്തിന് വിട്ടു കൊടുക്കില്ല; ഭർത്താവ് ശ്രീകുമാറുമായുള്ള ഫോട്ടോ പങ്കുവച്ച് സ്നേഹ

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

on

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈം​ഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. സീരിയിൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉയരുന്നുണ്ട്. കേസ് വിവാദമാകുമ്പോൾ ഭർത്താവിനെ ചേർത്തുപിടിച്ചുകൊണ്ട് എസ്.പി ശ്രീകുമാറിന്റെ ഭാര്യയും നടിയുമായി സ്നേഹ പങ്കുവച്ച പോസറ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും പ്രണയാർദ്രമായ ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സൈബർ ആക്രമണത്തിന് ഭർത്താവിനെ വിട്ടുകൊടുക്കില്ല എന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന രീതിയുലായിരുന്നു കൂടുതൽ കമന്റുകളും.

Continue Reading

kerala

മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍

സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്

Published

on

കൊച്ചി : ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തില്‍ ഒരാള്‍ പിടിയില്‍. ബി.ടെക് വിദ്യാര്‍ഥിയായ അക്വിബ് ഫനാനെയാണ് ആലുവയില്‍ നിന്ന് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ഥി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.

സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതില്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. ഇത് സിനിമക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ഷെരീഫ് മുഹമ്മദ് പരാതിയില്‍ പറഞ്ഞു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.

Continue Reading

Trending