Connect with us

main stories

രാജ്യത്ത് 68,020 പേര്‍ക്കു കൂടി കോവിഡ്; 291 മരണം

വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക പരത്തുന്നുണ്ട്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,231 പേര്‍ കൂടി രോഗമുക്തി നേടി. 291 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.

1,61,843 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. മാര്‍ച്ച് 28 വരെ 24,18,64,161 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

 

india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.

 

Continue Reading

kerala

ഇന്നത്തെ ചോദ്യപേപ്പറും ചോര്‍ന്നതായി സംശയം; മുപ്പത്തിരണ്ട് മാര്‍ക്കിന്റെ ചോദ്യങ്ങള്‍ എം.എസ് സൊല്യൂഷന്‍സിന്റെ ക്ലാസില്‍

ഇന്നലെ എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങള്‍ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു.

Published

on

ഇന്ന് നടന്ന പത്താംക്ലാസ് കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി സംശയം. 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ ഇന്നലത്തെ ക്ലാസിലേതെന്ന് സ്‌കൂള്‍ അധ്യാപകര്‍ അറിയിച്ചു.

ഇന്നലെ എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങള്‍ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു. എട്ടു മണിയോടെ സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലില്‍ എത്തിയത്. 1500 രൂപ നല്‍കിയവരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചോദ്യപേപ്പര്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ 32 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരുന്നു.

വിഷയത്തില്‍ കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂരജ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് വ്യക്തമാക്കി. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

ആരോപണ വിധേയനായ സിഇഒ ഷുഹൈബിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. എസ്.എസ്.എല്‍.സി. ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

 

Continue Reading

kerala

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.

Published

on

കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍.

പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.

 

 

Continue Reading

Trending