Connect with us

kerala

7482 പേര്‍ക്കു കൂടി കോവിഡ് ; 23 മരണം-പരിശോധിച്ചത് 56,093 സാമ്പിളുകള്‍

ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 6448 പേര്‍ സമ്പര്‍ക്കരോഗികളാണ്. ഉറവിടമറിയാത്ത 844 കേസുകള്‍. 7593 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. ഇന്ന് 23 കോവിഡ് മരണം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 6448 പേര്‍ സമ്പര്‍ക്കരോഗികളാണ്. ഉറവിടമറിയാത്ത 844 കേസുകള്‍. 7593 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. ഇന്ന് 23 കോവിഡ് മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്‍പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1255 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂര്‍ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂര്‍ 295, കോട്ടയം 320, കാസര്‍കോട് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, കോഴിക്കോട് 9, എറണാകുളം, തൃശൂര്‍ 7 വീതം, മലപ്പുറം 6, കാസര്‍ഗോഡ് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂര്‍ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂര്‍ 572, കാസര്‍കോട് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,733 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കാവശേരി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 618 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

kerala

വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Continue Reading

kerala

എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി

പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

Published

on

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.

ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.

ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.

Continue Reading

kerala

സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും.

Published

on

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.

അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.

എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

Continue Reading

Trending