Connect with us

News

കോവിഡ് രോഗമുക്തരെ വീണ്ടും വൈറസ് ബാധിതരാക്കും; ഭീതിവിതച്ച് ദക്ഷിണാഫ്രിക്കന്‍ വകഭേദം

കോവിഡ് രോഗമുക്തരെ പോലും വീണ്ടും വൈറസ് ബാധിതരാക്കാന്‍ 501Y.V2 എന്ന ഈ വകഭേദത്തിന് സാധിക്കുമെന്ന് bioRxiv പ്രീ പ്രിന്റ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു

Published

on

ദക്ഷിണാഫ്രിക്കയില്‍ കാണപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പഠനം. കോവിഡ് രോഗമുക്തരെ പോലും വീണ്ടും വൈറസ് ബാധിതരാക്കാന്‍ 501Y.V2 എന്ന ഈ വകഭേദത്തിന് സാധിക്കുമെന്ന് bioRxiv പ്രീ പ്രിന്റ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.

പുതിയ വകഭേദത്തിന് സ്‌പൈക് പ്രോട്ടീനിന്റെ ഒന്‍പത് ഭാഗങ്ങളിലാണ് ജനിതക വ്യതിയാനമുള്ളത്. ഇത് കൂടുതല്‍ കാര്യക്ഷമമായി മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്നു. ഇക്കാരണത്താല്‍ തന്നെ യുകെ വകഭേദത്തെ പോലെ തന്നെ വ്യാപനശേഷി കൂടുതലുള്ളതാണ് 501Y.V2 .
കോവിഡ് രോഗമുക്തരില്‍ നിന്ന് ശേഖരിച്ച ആന്റിബോഡികള്‍ ഗവേഷകര്‍ ഈ പുതിയ വകഭേദത്തിനെതിരെ പരീക്ഷിച്ചു. 44 സാംപിളുകള്‍ പരിശോധിച്ചതില്‍ 21 സാംപിളുകളില്‍ ആന്റിബോഡികള്‍ക്ക് ഈ വൈറസിനെ നിര്‍വീര്യമാക്കാന്‍ സാധിച്ചില്ല.

കോവിഡ് രോഗമുക്തരില്‍ വീണ്ടും രോഗം വ്യാപമാക്കാന്‍ പുതിയ വകഭേദം വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. സ്‌പൈക് അധിഷ്ഠിത വാക്‌സീനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും 501Y.V2 കാരണമായേക്കാമെന്ന് ആശങ്കയുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

kerala

തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Published

on

തൃശൂര്‍ ലോക്സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. പൂരത്തിന് ആകെ കറുത്ത പുക മാത്രമാണ് ഉണ്ടായതെന്നും എന്നിട്ടും മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും അതിന് ശേഷം ഇ ഡിയുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജയിപ്പിച്ച് വിട്ട ആളെന്നെ തന്തയ്ക്ക് വിളിച്ചിട്ടും അതിനെകുറിച്ച്് മിണ്ടുന്നില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായി വിജയനെ ആണെന്നും ന്യൂനപക്ഷ വോട്ട് കിട്ടാതായതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

 

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

Trending